മഡ്രിഡ്: 39 മത്സരങ്ങളിലെ അപരാജിത കുതിപ്പുകള്‍. റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്കുള്ള ജൈത്രയാത്ര. ഇതിനിടെ അപ്രതീക്ഷിതമായിരുന്നു സ്വന്തം മണ്ണില്‍ ലാ ലിഗ എല്‍ ക്ളാസികോയിലെ ആ വീഴ്ച. ചിരവൈരിയായ റയല്‍ മഡ്രിഡിനോട് 1-2ന് ഞെട്ടിപ്പിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ഒരു അട്ടിമറിയെന്ന് ആശ്വസിച്ച ആരാധകരെ വീണ്ടും വീണ്ടും കരയിപ്പിക്കുകയാണ് ബാഴ്സലോണ.
മാനം മുട്ടെ പറന്നുയര്‍ന്ന് ഉയര്‍ന്ന്, എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയ ശേഷം നൂല് പൊട്ടിയ പട്ടം ലക്ഷ്യം തെറ്റി കൂപ്പുകുത്തുന്നപോലെയായി ആരാധകരുടെ അഭിമാനമായ ബാഴ്സലോണ. കഴിഞ്ഞ നാലുമത്സരത്തിനിടെ മൂന്ന് തോല്‍വികള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്ലറ്റികോ മഡ്രിഡിനോട് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി. ഒന്നാം പാദത്തില്‍ സ്വന്തം പകുതിയില്‍ 2-1ന് ജയിച്ച ആത്മവിശ്വാസത്തില്‍ അത്ലറ്റികോയുടെ ഗ്രൗണ്ടിലിറങ്ങിയവരെ വെറും കാഴ്ചക്കാരാക്കി മാറ്റി ഡീഗോ സിമിയോണിയുടെ തന്ത്രങ്ങള്‍. ഫ്രഞ്ച് താരം അന്‍േറാണിയ ഗ്രീസ്മാന്‍ ഇരട്ടഗോള്‍ കുറിച്ചപ്പോള്‍ ബാഴ്സക്ക് അനുകൂലമായ പെനാല്‍റ്റി അവസരം ഇഞ്ചുറി ടൈമില്‍ റഫറി ഫ്രീകിക്കായി വിധിച്ചതും ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. 36ാം മിനിറ്റില്‍ ഹെഡര്‍ ഗോളിലൂടെയും 88ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ഹാന്‍ഡ്ബാളിന് ലഭിച്ച പെനാല്‍റ്റിയിലൂടെയുമായിരുന്നു ഗ്രീസ്മാന്‍ ഗോള്‍വല കുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.