'നെയ്മര്‍ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടക്കും'


സാവോപോളോ: നാട്ടുകാരനായ നെയ്മറെ വാഴ്ത്തി ഫുട്ബാള്‍ ഇതിഹാസം പെലെ. ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നേട്ടങ്ങള്‍ നെയ്മര്‍ മറികടക്കുമെന്ന് പ്രവചിച്ച പെലെ, ലോക ഫുട്ബാളില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായി അദ്ദേഹമുയരുമെന്നും വ്യക്തമാക്കി. നിലവില്‍ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്ന് നിസ്സംശയം പറയാം. ക്രിസ്റ്റ്യാനോയും മോശമല്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനകം നെയ്മര്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളറാവും’ -24കാരനായ നാട്ടുകാരനെക്കുറിച്ച് പെലെയുടെ വാക്കുകള്‍. സീസണില്‍ 36 കളിയില്‍ 24 ഗോളടിച്ച ബാഴ്സലോണ താരം 14 ഗോളിന് വഴിയൊരുക്കുകയും ചെയ്ത് ഉജ്ജ്വല ഫോമിലാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.