Posted On
date_range Updated On
date_range കിരീടപ്രതീക്ഷ നഷ്ടമായി; ഈസ്റ്റ് ബംഗാള്‍ കോച്ച് രാജിവെച്ചു
കൊല്‍ക്കത്ത: ഐ ലീഗില്‍ ബംഗളൂരു എഫ്.സിയോട് തോറ്റ് കിരീടപ്രതീക്ഷ അസ്തമിച്ചതിനു പിന്നാലെ ഈസ്റ്റ് ബംഗാള്‍ കോച്ച് ബിശ്വജിത് ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞു. ലീഗില്‍ ശനിയാഴ്ച സ്പോര്‍ട്ടിങ് ഗോവയെയും 24ന് ഷില്ളോങ് ലജോങ്ങിനെയും നേരിടാനിരിക്കെയാണ് രാജി. ഇ-മെയില്‍ വഴി രാജിക്കത്ത് ലഭിച്ചതായി അറി യിച്ച ഈസ്റ്റ് ബംഗാള്‍ മാനേജ്മെന്‍റ് ശേഷിക്കുന്ന മത്സരങ്ങളില്‍കൂടി തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭട്ടാചാര്യ തുടര്‍ന്നില്ളെങ്കില്‍ സഹപരിശീലകരായ ദേബ്ജിത് ഘോഷ്, സഞ്ജയ് മജ്ഹി എന്നിവരില്‍ ആരെങ്കിലും താല്‍ക്കാലിക ചുമതലയേല്‍ക്കും. നിലവില്‍ 14 കളിയില്‍ 24 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.