Posted On
date_range Updated On
date_range മോശം പെരുമാറ്റം: ഈസ്റ്റ് ബംഗാള്‍ താരത്തിന് സസ്പെന്‍ഷന്‍
ന്യൂഡല്‍ഹി: ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്‍െറ പ്രതിരോധ താരം അര്‍ണബ് മൊണ്ഡലിന് രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഏപ്രില്‍ രണ്ടിന് മോഹന്‍ ബഗാനെതിരെയുള്ള മത്സരത്തില്‍ ബഗാന്‍ സ്ട്രൈക്കര്‍ കോര്‍ണല്‍ ഗ്ളെന്നിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനാണ് അര്‍ണബിന് സസ്പെന്‍ഷന്‍. മത്സരത്തില്‍ ഈസ്്റ്റ് ബംഗാള്‍ വിജയിച്ചിരുന്നു. അര്‍ണബ് തന്നെ വംശീയമായി അപമാനിച്ചു എന്നാണ് ബഗാന്‍െറ ട്രിനിനാഡ് ആന്‍ഡ് ടുബാകോ താരം ഗ്ളെന്നിന്‍െറ പരാതി. സസ്പെന്‍ഷനു പുറമെ അര്‍ണബ് മൊണ്ഡല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. ഇതോടെ ബംഗളൂരു എഫ്.സിക്കെതിരെ നിര്‍ണായകമായ മത്സരം അര്‍ണബിന് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.