ഐ ലീഗ്: ബഗാനും ഈസ്റ്റ് ബംഗാളിനും സമനില

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബാളില്‍ കൊല്‍ക്കത്ത ടീമുകള്‍ക്ക് സമനില. പോയന്‍റ് ടേബ്ളില്‍ മുന്‍നിരയിലുള്ള നിലവിലെ ചാമ്പ്യന്മാരെ ഷില്ളോങ് ലജോങ് 2-2ന് കുരുക്കിയപ്പോള്‍, ഈസ്റ്റ് ബംഗാളിനെ മുംബൈ എഫ്.സി  ഇതേ സ്കോറിന് തളച്ചു.
ലജോങ്ങില്‍ നടന്ന പോരാട്ടത്തില്‍ കളിയുടെ 18ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്ലുവയും 77ാം മിനിറ്റില്‍ യുസ കറ്റ്സുമിയും ബഗാനുവേണ്ടി വലകുലുക്കിയപ്പോള്‍, ബ്രസീലിയന്‍ താരം യുലിയാംസ് ബൊംഫിന്‍ രണ്ടു പകുതികളിലായി നേടിയ ഇരട്ടഗോളില്‍ ലജോങ് സമനില പിടിച്ചു.
കൊല്‍ക്കത്ത സാള്‍ട്ട്ലേക്കിലെ പോരാട്ടത്തില്‍ റാന്‍റി മാര്‍ട്ടിന്‍സ്, ബെര്‍ണാഡ് മെന്‍ഡി എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി സ്കോര്‍ ചെയ്തത്. മുംബൈക്കായി സ്റ്റീവന്‍ ഡയസും അഷുതോഷ് മെഹ്തയും ഗോള്‍ നേടി. പോയന്‍റ് പട്ടികയില്‍ ബഗാന്‍ (26), ബംഗളൂരു (25), ഈസ്റ്റ് ബംഗാള്‍ (24), ലജോങ് (15) എന്നിവരാണ് ആദ്യ നാലു സ്ഥാനത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.