ചരിത്രഗോളിലേക്ക്‌ ക്രിസ്റ്റ്യാനോ

മഡ്രിഡ്: ചരിത്രത്തിലേക്ക് കണ്ണുംനട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബുധനാഴ്ച ബൂട്ടണിയുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തില്‍ റയല്‍ മഡ്രിഡ് എവേമാച്ചില്‍ സ്വീഡിഷ് ക്ളബ് മാല്‍മോയെ നേരിടുമ്പോള്‍ ആരാധകരുടെ കണ്ണും കാതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക്. രണ്ടു ഗോള്‍ കൂടി നേടിയാല്‍ റയലിന്‍െറ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റൗളിനൊപ്പമാവും ക്രിസ്റ്റ്യാനോയുടെ സ്ഥാനം. 741 മത്സരങ്ങളില്‍ റൗള്‍ 323 ഗോളടിച്ചപ്പോള്‍, പോര്‍ചുഗീസ്താരം 307 മത്സരങ്ങളില്‍നിന്ന് 321 ഗോളുമായി സൂപ്പര്‍സോണിക് വേഗത്തിലാണ് റെക്കോഡിലേക്ക് കുതിക്കുന്നത്.

ഗ്രൂപ് റൗണ്ടിലെ ആദ്യമത്സരത്തില്‍ ഷാക്തര്‍ ഡൊണസ്ക്കിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ശേഷിച്ച മൂന്നുമത്സരങ്ങളിലും ഗോള്‍വരള്‍ച്ചയായിരുന്നു. ലാ ലിഗയില്‍ റയല്‍ വിജയകുതിപ്പ് നടത്തിയപ്പോള്‍ ഗോള്‍വലകുലുക്കാന്‍ പോര്‍ചുഗല്‍ താരത്തിന് കഴിഞ്ഞില്ല. അതേസമയം, റെക്കോഡിന്‍െറ സമ്മര്‍ദത്തില്‍ ക്രിസ്റ്റ്യാനോ പതറുന്നുവെന്ന വിമര്‍ശങ്ങള്‍ സഹതാരങ്ങള്‍തന്നെ തള്ളി.

ഗ്രൂപ് ‘ബി’യില്‍ ജയം തേടിയാണ് യുനൈറ്റഡ് ഇറങ്ങുന്നത്. ആദ്യമത്സരത്തില്‍ പി.എസ്.വി ഐന്തോവനോട് 2^1ന് തോറ്റ യുനൈറ്റഡ് ഷോക്കില്‍നിന്നും മുക്തരായാണ് വീണ്ടുമിറങ്ങുന്നത്. പ്രീമിയര്‍ലീഗില്‍ മികച്ച ജയങ്ങളുമായി ടീം മുന്നിലാണുള്ളത്. ജര്‍മന്‍ സൂപ്പര്‍കപ്പ് ജേതാക്കള്‍ വോള്‍ഫ്സ്ബുര്‍ഗാണ് എതിരാളികള്‍.  ഗ്രൂപ് ‘സി’യില്‍ അത്ലറ്റികോ ബെന്‍ഫിക്കയെയും ഗലറ്റസറായ്, അസ്റ്റാനയെയും നേരിടും. ഗ്രൂപ് ‘ഡി’യിലെ ആദ്യമത്സരത്തില്‍ യുവന്‍റസിനോട് തോറ്റ മാഞ്ചസ്റ്റര്‍ സിറ്റി ബുധനാഴ്ച ജര്‍മന്‍ ക്ളബ് ബൊറൂസിയ മൊഷെന്‍ഗ്ളാഡ്ബാഷിനെ നേരിടും. യുവന്‍റസ്, സെവിയ്യയെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.