റെക്കോഡിനരികെ ഇബ്രാഹിമോവിച്

പാരിസ്: ലോകഫുട്ബാള്‍ കണ്ട മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ സ്ളാറ്റന്‍ ഇബ്രാഹിമോവിച് ഒരു പുതുറെക്കോഡിനരികെ. ഫ്രഞ്ച് ചാമ്പ്യന്‍ ക്ളബ് പാരിസ് സെന്‍റ് ജെര്‍മെയ്ന്‍െറ (പി.എസ്.ജി) താരമായ ഇബ്രാഹിമോവിച്, ക്ളബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ചരിത്രത്തിലേക്കാണ് ചുവടുവെക്കുന്നത്. പി.എസ്.ജിയുടെ പോര്‍ചുഗീസ് ഇതിഹാസ താരം പൗലേറ്റയുടെ പേരിലുള്ള 109 ഗോളുകളുടെ റെക്കോഡിനൊപ്പമത്തൊന്‍ രണ്ട് ഗോളുകള്‍ കൂടിയാണ് അകലം. 500 മിനിറ്റുകളുടെ ഇടവേളക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച ഗ്വിന്‍ഗാംപിനെതിരായ മത്സരത്തില്‍ ഇബ്രാഹിമോവിച് സീസണിലെ ആദ്യ ഗോള്‍ നേടിയിരുന്നു. 2012ല്‍ പി.എസ്.ജിയില്‍ എത്തിയശേഷം സ്വീഡിഷ് താരം നേടിയ 107ാം ഗോളായിരുന്നു അത്. 211 കളികളില്‍നിന്നാണ് പൗലേറ്റ 109 ഗോളുകള്‍ നേടിയത്. തന്‍െറ 134ാം മത്സരത്തിലാണ് ഇബ്ര 107ാം ഗോള്‍ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.