ഇംഗ്ലീഷ്‌ ലീഗ് കപ്പ്: സിറ്റിക്കും എവര്‍ട്ടനും ജയം

ലണ്ടന്‍: ഇംഗ്ളീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും എവര്‍ട്ടനും ജയം. സിറ്റി 4^1ന് സണ്ടര്‍ലന്‍ഡിനെ തോല്‍പിച്ചപ്പോള്‍ എവര്‍ട്ടന്‍ 2^1ന് റെഡിങ്ങിനെ വീഴ്ത്തി നാലാം റൗണ്ടിലേക്ക് മുന്നേറി. സെര്‍ജിയോ അഗ്യൂറോ, കെവിന്‍ ഡി ബ്രൂയ്ന്‍, റഹിം സ്റ്റര്‍ലിങ് എന്നിവര്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളിന്‍െറകൂടി മികവിലാണ് സിറ്റിയുടെ ജയം. മറ്റു മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല ബെര്‍മിങ്ഹാമിനെയും(1^0) സ്റ്റോക് സിറ്റി ഫുള്‍ഹാമിനെയും(1^0) ഹള്‍സിറ്റി സ്വാന്‍സീ സിറ്റിയെയും(1^0) ലിഷസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെയും(2^1) മിഡില്‍സ്ബ്രോ 3^0ത്തിന് വോള്‍വര്‍ഹാംപ്ടനെയും തോല്‍പിച്ചു. ബേണ്‍മൗത് ഷൂട്ടൗട്ടില്‍ പ്രെസ്റ്റണ്‍ നോര്‍ത് എന്‍ഡിനെയും തോല്‍പിച്ചു.

അത്ലറ്റികോക്ക് ജയം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റികോ മഡ്രിഡിനും എസ്പാന്യോളിനും ജയം. അന്‍േറാണി ഗ്രീസ്മാന്‍െറ ഇരട്ട ഗോളില്‍ അത്ലറ്റികോ ഗെറ്റാഫയെ(2^0) തോല്‍പിച്ചപ്പോള്‍ എസ്പാന്യോള്‍(1^0) വലന്‍സിയയെ വീഴ്ത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.