കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിനെ അടുത്തറിഞ്ഞയാളാണ് ഇറാനിയന്‍ താരമായ ജംഷിദ് നസീറി. 1977ല്‍ തുനീഷ്യയില്‍ നടന്ന ആദ്യ യൂത്ത് ഫുട്ബാള്‍ ലോകകപ്പില്‍ ഇറാന്‍ ദേശീയ ടീമില്‍ കളിച്ച നസീറി, 1978ല്‍ ദേശീയ സീനിയര്‍ കുപ്പായവും അണിഞ്ഞു. പിന്നീട് ഇന്ത്യയില്‍ കളിക്കാനത്തെി കൊല്‍ക്കത്തയിലെ ക്ളബ് ഫുട്ബാളില്‍ ആകൃഷ്ടനായ നസീറി ഈസ്റ്റ് ബംഗാള്‍ താരമായി. തുടര്‍ന്ന് മുഹമ്മദന്‍ സ്പോര്‍ടിങ്ങിനായും കളത്തിലിറങ്ങി. പരിശീലകനായും ഇന്ത്യയില്‍ തുടര്‍ന്നു. നിലവില്‍ ഹൈ ലൈഫ് ഇവന്‍റ് മാനേജ്മെന്‍റിലെ ഫുട്ബാള്‍ അഡൈ്വസറായ നസീറി ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കുന്നു.
ഇന്ത്യന്‍ ഫുട്ബാളിന്‍െറ സാധ്യതകള്‍
ഇന്ത്യന്‍ കായികരംഗം ഭാവിയുള്ളതാണ്. നിരവധി പതിഭകളുണ്ടെങ്കിലും അവരെ കണ്ടത്തെി വളര്‍ത്തുന്നതില്‍ പോരായ്മകളുണ്ട്. സംഘാടനം, മാര്‍ക്കറ്റിങ് എന്നിവയിലെ പോരായ്മ, അധികൃതരുടെ താല്‍പര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ തിരിച്ചടിയാകുന്നു. ലോക നിലവാരമുള്ള താരങ്ങള്‍ ഇന്ത്യയില്‍നിന്നുണ്ടായിട്ടുണ്ട്. പക്ഷേ, പുതുതലമുറയില്‍നിന്ന് മികച്ചവരെ കണ്ടത്തെുന്നതില്‍ പരാജയമാണ്. ആവശ്യമായ പരിശീലനവും ആഹാരവുമില്ലാതെയാണ് പഴയ താരങ്ങള്‍ കളിച്ചത്. ഇന്ന് മികച്ച കളി മൈതാനങ്ങള്‍ ഒരുക്കാന്‍ നാം ശ്രമിക്കുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പരിശീലനവും നല്‍കുന്നു. എന്നാല്‍, നിലവാരമുയര്‍ത്താന്‍ അത് പോരാ. പരിശീലനത്തിന് നല്ല അക്കാദമികള്‍ വേണം. ചെറിയ പ്രായത്തില്‍തന്നെ പഠനവും പരിശീലനവും നല്‍കി കുട്ടികളെ വളര്‍ത്തിയെടുക്കണം. 10 നും 18 നും ഇടയിലുള്ള പ്രായക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഭാവി ശോഭനമാകൂ. യൂറോപ്പിലും ഗള്‍ഫിലുമൊക്കെ അക്കാദമികളിലൂടെയാണ് കളിക്കാര്‍ വളരുന്നത്. ഇന്ത്യയിലുള്ളത് രണ്ട് അക്കാദമികള്‍ മാത്രം. ഇത് മാറണം. അടിത്തട്ടിലേ പരിശീലനം ആരംഭിക്കണം. സീനിയര്‍ താരങ്ങളുടെ കായികക്ഷമത നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും കൃത്യമായ ഇടവേളകളില്‍ കൂടുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണം. ഇന്ത്യന്‍ സൂപ്പര്‍ കപ്പ് പോലെ മുടങ്ങിപ്പോയ പഴയകാല മത്സരങ്ങള്‍ തിരികെവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.