കേരള ബ്ളാസ്റ്റേഴ്സിന്‍െറ ജഴ്സി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഐ.എസ്.എല്‍ രണ്ടാം സീസണിലെ കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ടീം ഉടമകളിലൊരാളായ മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജഴ്സി കൈമാറിക്കൊണ്ട് പ്രകാശനം നടത്തിയത്. പുതിയ സീസണിലെ ടീമിനെ സചിന്‍ പരിചയപ്പെടുത്തി. ഇതുവരെ ടീമിനു നല്കിയ പിന്തുണ രണ്ടാം സീസണിലും നല്‍കണമെന്നും ആരാധകരാണ് ടീമിന്‍െറ കരുത്തെന്നും സചിന്‍ വ്യക്തമാക്കി.

കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുത്തൂറ്റ് ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടീം ജഴ്സിയുടെ
കളറിലുള്ള വേഷമണിഞ്ഞാണ് സചിന്‍ ചടങ്ങിനത്തെിയത്. രണ്ടാം സീസണിനായി മികച്ച തയാറെടുപ്പാണ് ബ്ളാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്.

 

 

നമ്മുടെ പ്രിയങ്കരനായ സച്ചിൻ ടെണ്ടുൽക്കർ കേരളത്തിനോട് കാണിക്കുന്ന താത്പര്യത്തിന് നന്ദി. അദ്ദേഹം നാഷണൽ ഗെയിംസിന്റെ ഗുഡ് വി...

Posted by Oommen Chandy on Wednesday, 16 September 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.