തിരുവനന്തപുരം: 11ാമത് എസ്.ബി.ടി- ജി.വി.രാജ ഫുട്ബാള്‍ കിരീടം ഇന്ത്യന്‍ നേവിക്ക്. ഞായറാഴ്ച വൈകുന്നേരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ എയര്‍ ഇന്ത്യയെ 3^0ന് തകര്‍ത്താണ് നേവി ചാമ്പ്യന്‍മാരായത്. ഒരുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. 18ാം മിനിറ്റില്‍ പന്തുമായി എത്തിയ ബൈബേക്ക് ഥാപ്പയെ അപകടകരമായ വിധത്തില്‍ സബീഷ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് നേവി അക്കൗണ്ട് തുറന്നത്. സുനില്‍ കെ. നായിക്കായിരുന്നു സ്കോറര്‍. 30ാം മിനിറ്റില്‍ എയര്‍ ഇന്ത്യയുടെ സ്ട്രൈക്കര്‍ റെയിനര്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് നേവിയുടെ പ്രതിരോധക്കാരന്‍ എസ്. ഷഹീറിനെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയെങ്കിലും ഇതൊന്നും എയര്‍ ഇന്ത്യയുടെ രക്ഷക്കത്തെിയില്ല. അംഗബലം പത്തായി ചുരുങ്ങിയതിന്‍െറ ഒരു ക്ഷീണവും കാണിക്കാതെ തിരിച്ചടിച്ച നേവി 35ാം മിനിറ്റില്‍ ബിപ്ലാപ് ഥാറിലൂടെ വീണ്ടും ലക്ഷ്യം കണ്ടു.
58ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ബ്രിട്ടോ മൂന്നാമത്തെ ഗോളും നേവിയുടെ അക്കൗണ്ടില്‍ കുറച്ചു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സമ്മാനം വിതരണം ചെയ്തു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവകുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.