പൂണെ: ടീമിന്‍െറ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ് ലര്‍ രാജിവെച്ചു. ക്ലബ് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഒടുവില്‍ നടന്ന നാല് മത്സരങ്ങളിലും തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. പീറ്റര്‍ ടെയ് ലറിന് പകരം സഹപരിശീലകനായ ട്രവര്‍ മോര്‍ഗനായിരിക്കും ബ്ലാസ്റ്റേഴ്സിന്‍െറ പുതിയ കോച്ച്.
ഐ.എസ്.എല്ലില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി നാല് തോല്‍വികള്‍ ഏറ്റുവാങ്ങുന്നത്. തോല്‍വികളെ തുടര്‍ന്ന് ടെയ് ലറിന്‍െറ തന്ത്രങ്ങള്‍ ഏറെ വിമര്‍ശിക്കെപ്പെട്ടിരുന്നു. പ്രതിരോധത്തിലൂന്നിയ ടീമിനെ കളത്തിലിറക്കിയ ടെയ് ലര്‍, അനാവശ്യ പരീക്ഷണങ്ങള്‍ നടത്തി എന്ന വിമര്‍ശമാണ് ഏറെ ഉയര്‍ന്നത്.
ടെയ് ലര്‍ ക്ലബ് വിടുന്നത് സംബന്ധിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഒൗദ്യോഗികമായി പ്രസ്താവനയിറക്കി. ക്ലബുമായുള്ള പരസ്പരധാരണയനുസരിച്ചാണ് ടെയ് ലറിന്റെ പിന്‍മാറ്റമെന്നാണ് പ്രസ്താവന പറയുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിന്‍െറ സഹ പരിശീലകനായി മികച്ച പ്രകടനമാണ് ട്രവര്‍ മോര്‍ഗന്‍ കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.