ഐ.എസ്.എല്‍: ചെന്നൈയിന് ആദ്യ ഹോം വിജയം

ചെന്നൈ: ആദ്യം ഫ്രഞ്ചുകാരന്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ഹെഡര്‍. പിന്നാലെ, കൊളംബിയക്കാരന്‍ സ്റ്റീവന്‍ മെന്‍ഡോസ ഒറ്റയാന്‍ കുതിപ്പിലൂടെ തൊടുത്തുവിട്ട തകര്‍പ്പന്‍ ഷോട്ട്. കളിയുടെ രണ്ടു പകുതികളിലുമായി പിറന്ന ഗോളിലൂടെ പുണെ തകര്‍ന്നുപോയി. നാട്ടുകാര്‍ക്കു മുന്നില്‍ ചെന്നൈയിന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയം നേടിയപ്പോള്‍ സ്വന്തം നാട്ടില്‍ പുലികളായി വിലസി, ആദ്യമായി മറുനാട്ടിലേക്ക് വിമാനം കയറിയ പുണെ വെറും എലികളായി.

‘പോടു മച്ചീ ഗോള്‍’ എന്ന ബാനറുകളുമായി ഗാലറി കീഴടക്കിയ ആരാധകര്‍ക്കു മുന്നില്‍ എലാനോ ബ്ളൂമര്‍-സ്റ്റീവന്‍ മെന്‍ഡോസ കൂട്ടുകെട്ടിലൂടെ ആദ്യന്തം പുണെ ഗോള്‍മുഖം റെയ്ഡ് ചെയ്ത ചെന്നൈയിന്‍െറ ദിനമായിരുന്നു ഇന്നലെ. തുടര്‍ച്ചയായി പിറന്ന അവസരങ്ങള്‍ക്കൊടുവില്‍ ബെര്‍ണാഡ് മെന്‍ഡിയിലൂടെ ആതിഥേയര്‍ ആദ്യ ഗോള്‍ കുറിച്ചത് 33ാം മിനിറ്റില്‍. ഇടതു വിങ്ങില്‍നിന്ന് ധനചന്ദ്ര സിങ് ഉയര്‍ത്തി നല്‍കിയ ത്രോ ഇന്‍ പുണെ പ്രതിരോധത്തെ മുറിച്ച് ഗോള്‍മുഖത്തത്തെിയപ്പോള്‍ വലയിലേക്ക് ചത്തെിയിട്ടായിരുന്നു ഫ്രഞ്ച് താരം സീസണിലെ ആദ്യ ഗോള്‍ നേടിയത്.ഇരു വിങ്ങിലൂടെയും തുടര്‍ച്ചയായി പന്തുമായി മുന്നേറിയ ചെന്നൈയിന്‍ ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ സന്ദര്‍ശകര്‍ക്ക് ഒരിക്കല്‍പോലും മത്സരത്തിലേക്ക് തിരിച്ചത്തൊന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയിലെ ആദ്യ ടച്ചിനു പിന്നാലെ ആതിഥേയരുടെ ലീഡുയര്‍ത്തി രണ്ടാം ഗോളും പിറന്നു. ഇക്കുറി, മധ്യവര ക്രോസ് ചെയ്ത് എലാനോ നല്‍കിയ പാസില്‍ പന്ത് പിടിച്ചെടുത്ത് ഓടിയ മെന്‍ഡോസയുടെ കുതിപ്പിനുതന്നെ നൂറുമാര്‍ക്ക്. ഒപ്പമോടിയ മൂന്ന് പുണെ ഡിഫന്‍ഡര്‍മാരെയും ബോക്സിനകത്ത് മുന്നോട്ടുകയറി രക്ഷാപ്രവര്‍ത്തനത്തിനൊരുങ്ങിയ ഗോള്‍ കീപ്പറെയും കടന്ന് വലയിലേക്ക് നിറയൊഴിച്ച് മെന്‍ഡോസയുടെ ഗോള്‍വേട്ട അഞ്ചിലത്തെിച്ചു.

മറുപടിക്കായി പൊരുതിയ പുണെ, 74ാം മിനിറ്റില്‍ കാലു ഉച്ചെയിലൂടെയാണ് ആശ്വാസ ഗോള്‍ കുറിച്ചത്്. യുജിങ്സണ്‍ ലിങ്ദോയുടെ ക്രോസിലൂടെ ഹെഡറില്‍ വലകുലുക്കിയാണ് ഉച്ചെ രണ്ടാം ഗോളടിച്ചത്. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോട് രണ്ടു ഗോളിന് തോറ്റ ടീമില്‍നിന്ന് ആറു മാറ്റങ്ങളുമായാണ് ചെന്നൈയിന്‍ ടീമിനെ ഒരുക്കിയത്. ഇതാദ്യമായി ഇന്ത്യന്‍ ഗോള്‍ കീപ്പറും ടീമിന്‍െറ വലകാക്കാനത്തെി. പ്ളെയിങ് ഇലവനില്‍ തോയ് സിങ്, റാഫേല്‍ അഗസ്റ്റോ, എലാനോ, മെന്‍ഡോസ എന്നിവരും എത്തി. എന്നാല്‍, പുണെ ഒരു മാറ്റം മാത്രമായാണ് സൗത് ഇന്ത്യന്‍ കരുത്തരെ നേരിടാനിറങ്ങിയത്.

കിക്കോഫിനു പിന്നാലെ, ആദ്യ മിനിറ്റില്‍ത്തന്നെ മെന്‍ഡോസയുടെ ലോങ് റേഞ്ചിലൂടെ പുണെയുടെ പ്രതിരോധക്കരുത്ത് ടെസ്റ്റ് ചെയ്തു. മധ്യനിരയില്‍ നിറഞ്ഞുകളിച്ച എലാനോയിലൂടെയായിരുന്നു ഓരോ നീക്കവും. ബ്ളാസിയും ജയേഷും വിങ്ങിലൂടെ പന്തൊഴുക്ക് നിയന്ത്രിച്ചപ്പോള്‍, കുറ്റിയുറപ്പുള്ള പ്രതിരോധവുമായി ബെര്‍ണാഡ് മെന്‍ഡിയും മെഹ്റാജുദ്ദീന്‍ വാദുവും തങ്ങളുടെ ജോലി ഭംഗിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.