യൂറോ കപ്പ്: വെയ്ല്‍സിനും ബെല്‍ജിയത്തിനും യോഗ്യത

പാരിസ്: ബോസ്നിയക്കു മുന്നില്‍ 2^0ത്തിന് തോറ്റെങ്കിലും 57 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വെയ്ല്‍സ് ഫുട്ബാളിന് ചരിത്ര നിമിഷം. ഗ്രൂപ് ‘എ’യില്‍നിന്ന് ബെല്‍ജിയത്തിനു പിന്നില്‍ രണ്ടാമതായി വെയ്ല്‍സ് യൂറോ കപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ചു. 1958 ലോകകപ്പില്‍ കളിച്ചശേഷം ഇതാദ്യമായാണ് രാജ്യം ഒരു ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. തോറ്റെങ്കിലും, ഗ്രൂപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ ഇസ്രായേല്‍ സൈപ്രസിനോട് തോറ്റതോടെയാണ് വെയ്ല്‍സ് ഫ്രാന്‍സിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഗ്രൂപ് ‘എച്ചില്‍’നിന്ന് അസര്‍ബൈജാനെ 3^1ന് തോല്‍പിച്ച് ഇറ്റലിയും യോഗ്യത നേടി. ‘ബി’യില്‍ ബെല്‍ജിയം അന്‍ഡോറയെ 4^1ന് തകര്‍ത്ത്  യോഗ്യത നേടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.