കേരള ബ്ലാസ്റ്റേഴ്സില്‍ സചിന് 60% ഉടമസ്ഥാവകാശം വരുന്നു

ഹൈദരാബാദ്: ഐ.എസ്.എല്‍ ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ 20 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. നിലവില്‍ 40% ഓഹരിയുള്ള സചിന് ഇതോടെ 60 ശതമാനം സ്വന്തമാകും. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു സൂചന. എകദേശം 75-85 കോടി രൂപയാണ് 20% ഓഹരിയുടെ മൂല്യം.

200 കോടി വിലമതിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ 60% ഓഹരി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.പി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പി.വി.പി ഗ്രൂപ്പ് ഓഹരി വില്‍പനക്കായി ശ്രമം തുടങ്ങിയിരുന്നു. 20% ഓഹരി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും വാങ്ങും. ശേഷിക്കുന്ന 20% പി.വി.പി ഗ്രൂപ്പിന്‍െറ കൈവശം തന്നെയാകും.

ടീമിന്‍െറ ഉടമസ്ഥാവകാശത്തില്‍ ഭൂരിഭാഗവും സചിനിലേക്ക് എത്തുന്നതോടെ ടീമിന്‍െറ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.














 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.