മഞ്ഞ കടലിരമ്പാന്‍ മണിക്കൂറുകള്‍ മാത്രം

കേരളം കാത്തിരുന്ന ആ ദിവസത്തിലേക്ക് മണിക്കൂറുകളുടെ അകലം മാത്രം. ഇന്ത്യന്‍ സൂപ്പര്‍ ലീഗെന്ന ഫുട്ബാള്‍ മാമാങ്കത്തില്‍ ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ ടീമിന്‍െറ പടയോട്ടം കാണാനാണ്കേരളത്തിലെ ഫുട്ബാള്‍ പ്രേമികളുടെ കാത്തിരിപ്പ്. ഇന്ന് വൈകിട്ടോടെ കലൂരിലെ അന്താരാഷ്ട്ര സ്റ്റേഡിയവും പരിസരവും മഞ്ഞ നിറമണിയും. സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നുമുള്ള കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്തെും. കേരളത്തിന്‍െറ ആവേശം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മഞ്ഞക്കടലായി സ്റ്റേഡിയം ഇരമ്പിയാര്‍ക്കും. മൈതാനത്തെ പുല്‍നാമ്പുകളില്‍ അഗ്നി പടര്‍ത്തുന്ന വേഗ ചുവടുകളും കൗശലങ്ങളുമായി ബ്ളാസ്റ്റേഴ്സിന്‍െറ കൊമ്പന്മാര്‍ പടക്കിറങ്ങുമ്പോള്‍ ഈ കൊച്ചു നഗരവും അവര്‍ക്കൊപ്പം ആവേശത്തിരയിലാടും.
ഹാപ്പി ഫാന്‍സ്
ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമാണ് ബ്ളാസ്റ്റേഴ്സ്. ആദ്യ സീസണില്‍ ഏറ്റവും ആവേശഭരിതരായ കാണികളായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്‍െറ മഞ്ഞപ്പടയെ ആയിരുന്നു. ഹാപ്പി ഫാന്‍സ് പുരസ്കാരം വഴി 1.25 കോടി രൂപയാണ് ബ്ളാസ്റ്റേഴ്സിന് ലഭിച്ചത്. ഐ.എസ്.എല്ലിനെ കാണികളുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ ലീഗാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും കൊച്ചിയിലേക്കൊഴുകിയത്തെിയ ആരാധകരായിരുന്നു. ആദ്യ സീസണില്‍ ഫൈനനലടക്കം 61 മത്സരങ്ങളില്‍ 18 ലക്ഷത്തോളം പേര്‍ ഗ്രൗണ്ടിലത്തെിയെന്നാണ് കണക്കുകള്‍. അത്ലെറ്റികോ ഡീ കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്സിയും തമ്മില്‍ ഉദ്ഘാടന മത്സരം നടന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒഴുകിയത്തെിയത് 65,000 കാണികള്‍. ശരാശരി 26.5005 കാണികളാണ് ഓരോ മത്സരവും വീക്ഷിക്കാനത്തെിയത്. കൊച്ചിയായിരുന്നു ശരാശരി കണക്കില്‍ മുന്നിലുള്ള വേദി. 49,111 ശരാശരിയില്‍ എട്ട് മത്സരങ്ങളിലായി 3,92, 888 കാണികളാണ് കൊച്ചിയിലത്തെിയത്. 60,500 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ഗാലറി പലപ്പോഴും നിറഞ്ഞുകവിഞ്ഞിരുന്നു. കാണികളില്‍ ഏറെയും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നുവെന്നതും ശ്രദ്ധേയം. മഞ്ഞ പുതച്ച സ്റ്റേഡിയവും പരിസരവും മഞ്ഞയില്‍ നിറഞ്ഞ കാണികളെകൊണ്ട് നിറഞ്ഞപ്പോള്‍ അതില്‍ തെക്കനും വടക്കനുമൊന്നും ഇല്ലാതായി. 30വയസിനു താഴെയുള്ളവരായിരുന്നു ഒഴുകിയത്തെിയവരില്‍ ഏറെയും. ഈ വര്‍ഷവും സ്ഥിതിക്കു മാറ്റമുണ്ടാകില്ളെന്നാണ് പ്രതീക്ഷ.
ടിക്കറ്റ് വില്‍പനയില്‍ മികച്ച പ്രതികരണം
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് മികച്ച പ്രതികരണമാണുള്ളത്. www.bookmyshow.com വഴിയും ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകള്‍ വഴിയും കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ലഭിക്കും. ഇത്തവണ ഫെഡറല്‍ ബാങ്കിന്‍്റെ കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ബ്രാഞ്ചുകളിലും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍്റെ കേരളത്തിലെ മുഴുവന്‍ ശാഖകളിലും ടിക്കറ്റ് വില്‍പ്പനയുണ്ട്.  മുഴുവന്‍ മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് നേരത്തേ വാങ്ങാനും സൗകര്യമുണ്ട്. 60,500 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ 65 ശതമാനം ടിക്കറ്റുകളും 100 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
മാനം തെളിഞ്ഞു
കൊച്ചിയില്‍ മൂന്ന്. നാല് ദിവസമായി തുടര്‍ന്ന മഴ ആദ്യ മത്സരത്തിന് ഭീഷണിയായേക്കുമെന്ന ആശങ്കളുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ ചെളി നിറഞ്ഞതിനാല്‍ ഇരു ടീമുകളും കലൂര്‍ സ്റ്റേഡിയത്തിലെ പരിശീലനം ഒഴിവാക്കിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചക്കേുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ച െമുതല്‍ തെളിഞ്ഞ കാലാവസ്ഥയാണ് നഗരത്തില്‍. സ്റ്റേഡിയത്തിലെ ജലാംശം മുഴുവന്‍ ഇല്ലാതാകുന്ന തരത്തില്‍ നല്ല വെയില്‍ ലഭിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
വെല്ലുവിളിയായി മെട്രോ നിര്‍മാണം
മെട്രോ നിര്‍മാണവും അതത്തേുടര്‍ന്നുള്ള ഗതാഗത നിയന്ത്രണവും നഗരത്തിലത്തെുന്ന ആരാധകര്‍ക്ക് ഇത്തവണയും വെല്ലുവിളിയാകും. കഴിഞ്ഞ വര്‍ഷം പാലാരിവട്ടം മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെ പോക്കറ്റ് റോഡുകളില്‍ ഉള്‍പ്പെടെ പൊലിസ്്, ട്രാഫിക് വാര്‍ഡന്മാരെ വിന്യസിച്ചാണ് കളിക്കു മുന്‍പും ശേഷവുമുള്ള തിരക്ക് നിയന്ത്രിച്ചത്. ഇത്തവണ സ്റ്റേഡിയം ജങ്ഷനിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇവിടെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനുശേഷം വാഹനങ്ങളെല്ലാം ഒരുമിച്ച് നിരത്തിലേക്കിറങ്ങുന്നത് നഗരത്തെ നിശ്ചമാക്കും. റോഡുകളുടെ ശോച്യാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ ഇത്തവണ ട്രാഫിക്, പൊലീസ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ അത്യധ്വാനം ചെയ്യണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.