നിര്‍ത്തിയിടത്ത് നിന്ന്‌ തുടങ്ങി കൊല്‍ക്കത്ത

ചെന്നൈ: ചാമ്പ്യന്‍െറ വരവ്, അത് ഒന്നൊന്നര വരവായിരിക്കും. ഒപ്പം ഉരുളക്കുപ്പേരി നല്‍കാന്‍ കെല്‍പുള്ള എതിര്‍നിരയാണെങ്കിലോ; പോരാട്ടം തീപാറും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്‍െറ ഉദ്ഘാടനപ്പോരാട്ടത്തില്‍ തീയും പുകയും അടിയും തടയും എല്ലാം അരങ്ങേറിയപ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പ് സാര്‍ഥകമായതിന്‍െറ ആഹ്ളാദം ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് സ്വന്തം. ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിക്ക് മുന്നില്‍ ചാമ്പ്യന്‍െറ കരുത്തെന്താണെന്ന് തെളിയിച്ച അത്ലറ്റികോ ഡി കൊല്‍ക്കത്ത 3^2ന്‍െറ തകര്‍പ്പന്‍ ജയവുമായി കിരീടപ്രതിരോധത്തിന് തുടക്കംകുറിച്ചു. ഐ.എസ്.എല്‍ അരങ്ങേറ്റം ഗംഭീരമാക്കി, കൊല്‍ക്കത്തയുടെ മാര്‍ക്വീ താരം ഹെല്‍ദര്‍ പോസ്റ്റിഗ ഇരട്ട പ്രഹരവുമായി കളം നിറഞ്ഞപ്പോള്‍ പകരക്കാരനായത്തെി നിമിഷങ്ങള്‍ക്കകം വിജയം നിര്‍ണയിച്ച മനോഹരമായൊരു ഗോളിന് അര്‍ഹനായത് സ്പാനിഷ് താരം വാല്‍ദോ. ചെന്നൈയിന്‍െറ ആദ്യ ഗോള്‍ നേടി ജെജെ ലാല്‍പെഖ്ലുവ രണ്ടാം സീസണിലെ ആദ്യ ഇന്ത്യന്‍ ഗോള്‍ സ്കോററായി. കഴിഞ്ഞ തവണത്തെ ടോപ് സ്കോററും ചെന്നൈയിന്‍ മാര്‍ക്വീ താരവും ക്യാപ്റ്റനുമായ എലാനോ ബ്ളൂമറിന്‍െറ വകയായിരുന്നു ആതിഥേയരുടെ രണ്ടാം ഗോള്‍.
മത്സരത്തിന്‍െറ തുടക്കം ചെന്നൈയിന്‍െറ കോര്‍ണറോടു കൂടിയായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ പന്ത് കൊല്‍ക്കത്തയുടെ കാല്‍ക്കീഴിലായി.



നിരന്തരമുണ്ടായ ആക്രമണത്തിനിടയില്‍ 13ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോളി ഏദെലില്‍ നിന്നുണ്ടായ ഭീകരമായ അബദ്ധമാണ് കൊല്‍ക്കത്തയുടെ ആദ്യ ഗോളിന് കാരണമായത്. ബോര്‍യ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് കൈയിലൊതുക്കാന്‍ ഉയര്‍ന്നുചാടിയ ഏദെല്‍, ലാന്‍ഡ് ചെയ്തത് സ്വന്തം താരം മെയ്ല്‍സണിന്‍െറ മുകളില്‍. ഒപ്പം പന്തും കൈവിട്ടു. പന്ത് ചെന്നുവീണത് പോസ്റ്റിന് മുന്നില്‍ നിന്ന പോസ്റ്റിഗയുടെ കാലില്‍. ആരാധകര്‍ക്കായി ആര്‍പ്പുവിളിക്കുകയായിരുന്ന പതിനായിരക്കണക്കിന് കണ്ഠങ്ങളെ നിശ്ശബ്ദമാക്കി പോസ്റ്റിഗയുടെ ഷോട്ട് വലയില്‍ തുളച്ചുകയറി. 31ാം മിനിറ്റില്‍ ജെജെ ചെന്നൈയിനെ 1^1 എന്ന നിലയിലാക്കി.

70ാം മിനിറ്റില്‍ ചെന്നൈയിന്‍െറ വിശ്വസ്തന്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ഭീകര അബദ്ധമാണ് കൊല്‍ക്കത്തയെ വീണ്ടും മുന്നിലത്തെിച്ചത്. പെനാല്‍റ്റി ഏരിയയില്‍ മെന്‍ഡി ഹെഡ് ചെയ്ത പന്ത് നേരെ ചെന്നുചേര്‍ന്നത് പോസ്റ്റിന് മുന്നില്‍ നിന്ന പോസ്റ്റിഗക്ക്. സ്വയം നിയന്ത്രിച്ച്, ഡിഫന്‍ഡറിനെ വെട്ടിച്ച് ഗോള്‍കീപ്പര്‍ ഏദെലിനെ നിസ്സഹായനാക്കി പോസ്റ്റിഗ തന്‍െറ രണ്ടാം ഗോളും കുറിച്ചു. ഒപ്പം പരിക്കേറ്റു വീണു. തുടര്‍ന്നാണ് വാല്‍ദോ കളത്തിലത്തെിയത്. 76ാം മിനിറ്റില്‍ ഇടത്തേ മൂലയില്‍നിന്ന് പ്രതിരോധത്തിന് മുകളിലൂടെ ഹ്യൂ നല്‍കിയ ക്രോസില്‍ തലവെച്ച വാല്‍ദോ, ഏദെലിനെ കീഴടക്കി 3^1ന് കൊല്‍ക്കത്തയെ എത്തിച്ചു.  89ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലത്തെിച്ചാണ് എലാനോ ചെന്നൈയിനായി സീസണിലെ ആദ്യ ഗോള്‍ കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.