കൊച്ചി: അവസാന ഹോം മാച്ചില്‍ ബ്ളാസ്റ്റേഴ്സ് പൊരുതുമ്പോള്‍ വി.ഐ.പി പവിലിയനില്‍ ടീം ഉടമ സചിന്‍ ടെണ്ടുല്‍കറുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ തവണത്തെ ഹീറോ ഇയാന്‍ ഹ്യൂമും. എന്നാല്‍, സചിനില്ലാത്ത ദിവസങ്ങളില്‍പ്പോലും നിറഞ്ഞുകവിഞ്ഞ കൊച്ചിയിലെ സ്റ്റേഡിയം ഞായറാഴ്ച പാതിപോലും നിറഞ്ഞിരുന്നില്ല. ഹോം മാച്ചിലും തങ്ങളുടെ പ്രിയപ്പെട്ട ടീം തോല്‍ക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരും, ടീമില്‍ അവസാന പ്രതീക്ഷ നഷ്ടപ്പെട്ടവരുമൊക്കെ ഇന്നലെ അകന്നുനിന്നു. ആവേശക്കാഴ്ചക്ക് എത്തിയവരാകട്ടെ, ടീം മാനേജ്മെന്‍റിന്‍െറ കടുംപിടിത്തത്തിനും നിലപാടിനുമെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇതുവരെ കണ്ടതില്‍നിന്ന് വിഭിന്നമായി ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് കേരളത്തിന്‍െറ സ്വന്തം ടീം വാംഅപ്പ് ചെയ്തതും. കളി തുടങ്ങിയപ്പോള്‍ സ്റ്റേഡിയത്തിന്‍െറ ചില ഭാഗങ്ങളില്‍ മാത്രമായി ആരാധകര്‍ ഒതുങ്ങി.
ആദ്യ ഗോളില്‍ ആവേശംകൊണ്ട ഗാലറി പിന്നെ നിശ്ശബ്ദമാകുന്നതും രണ്ടാം പകുതി അവസാനിക്കുന്നതിനും മുമ്പേ കൊഴിഞ്ഞുതീരുന്നതും കാണാനായി. 32,313 പേരാണ് ഇന്നലെ കളി കാണാനത്തെിയത്. കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ മത്സരങ്ങളില്‍ ഏറ്റവും കുറവ് കാണികളത്തെിയ മത്സരവും ഇതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.