Posted On
date_range Updated On
date_range ലിവര്‍പൂളും ഹോട്സ്പറും മുന്നോട്ട്
ലണ്ടന്‍: യൂറോപ ലീഗില്‍ ജയങ്ങളുമായി ഇംഗ്ളീഷ് ക്ളബുകളായ ലിവര്‍പൂളും ടോട്ടന്‍ഹാം ഹോട്സ്പറും അവസാന 32 ടീമുകളില്‍ ഇടംപിടിച്ചു. യുര്‍ഗന്‍ ക്ളോപ്പിന്‍െറ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനുശേഷം തിരിച്ചടിച്ച ലിവര്‍പൂള്‍, 2-1ന് ഫ്രഞ്ച് ടീം ബൊര്‍ദ്യൂക്സിനെ തോല്‍പിച്ചു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇംഗ്ളീഷ് സ്ട്രൈക്കര്‍ ഹാരി കെയ്നിന്‍െറ ഗോളില്‍ അസര്‍ബൈജാനി ചാമ്പ്യന്‍ ടീം ക്വരബാഗിനെയാണ് ടോട്ടന്‍ഹാം തോല്‍പിച്ച് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.