Posted On
date_range Updated On
date_range കവാനി, റോഡ്രിഗസ് തിരിച്ചെത്തും
സാന്‍റിയാഗോ: സസ്പെന്‍ഷന്‍ കഴിഞ്ഞ് ഉറുഗ്വായിയുടെ എഡിന്‍സണ്‍ കവാനിയും ടീമില്‍ തിരിച്ചത്തെും. തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ഉറുഗ്വായ് എക്വഡോറിനെ നേരിടുമ്പോള്‍ കവാനിയും കളത്തിലിറങ്ങും. കോപ അമേരിക്ക മത്സരത്തിനിടയിലായിരുന്നു കവാനി സസ്പെന്‍ഷനിലായത്.
അതേസമയം, 2014 ലോകകപ്പ് മത്സരത്തിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ച സുവാരസിന്‍െറ മടങ്ങിവരവിനായി ഉറുഗ്വായ് ഇനിയും കാത്തിരിക്കണം. ഒമ്പതു മത്സരങ്ങളില്‍ വിലക്കുള്ള താരത്തിന് 2016 മാര്‍ച്ചില്‍ മാത്രമേ കളത്തിലിറങ്ങാനാവൂ.
കൊളംബിയയുടെ ജെയിംസ് റോഡ്രിഗസും ടീമില്‍ തിരിച്ചത്തെുന്നുണ്ട്. ചിലിയാണ് ഇന്ന് കൊളംബിയയുടെ എതിരാളി. മറ്റുമത്സരങ്ങളില്‍ ബൊളീവിയ വെനിസ്വേലയെയും, പെറു പരഗ്വേയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.