ബെന്‍സേമ ഫ്രാന്‍സ് ടീമില്‍നിന്ന് പുറത്ത്

പാരിസ്: അശ്ളീല വിഡിയോ ഉപയോഗിച്ചുള്ള ബ്ളാക്മെയ്ല്‍ കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട ഫുട്ബാള്‍താരം കരീം ബെന്‍സേമക്കും സംഭവത്തില്‍ ഇരയാക്കപ്പെട്ട സഹതാരം മാത്യു വല്‍ബ്യുയേനക്കും ഫ്രാന്‍സ് ദേശീയ ടീമില്‍ ഇടമില്ല. ഈമാസം നടക്കുന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങള്‍ക്കായി വ്യാഴാഴ്ച പ്രഖ്യാപിച്ച ടീമിലാണ് ഇരുവരും ഇടംപിടിക്കാതെ പോയത്. ബെന്‍സേമക്കുമേല്‍ ഒൗദ്യോഗികമായി കുറ്റം ചാര്‍ത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ടീം പ്രഖ്യാപിച്ചത്.

നവംബര്‍ 13ന് ജര്‍മനിക്കും 17ന് ഇംഗ്ളണ്ടിനുമെതിരെയാണ് ഫ്രാന്‍സിന്‍െറ മത്സരങ്ങള്‍. കേസിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ തയാറാകാതിരുന്ന കോച്ച് ദിദിയര്‍ ദെഷാംപ്സ്, പരിക്ക് കാരണം റയല്‍ മഡ്രിഡിനോ ഫ്രാന്‍സിനോവേണ്ടി കളിക്കാന്‍ കഴിയാത്ത നിലയിലാണ് ബെന്‍സേമ എന്ന് ചൂണ്ടിക്കാട്ടി. വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, കളിക്കാന്‍ കഴിയുന്ന മാനസിക നിലവാരത്തിലല്ല വല്‍ബ്യുയേനയെന്നും കോച്ച് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT