കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് കോച്ചായി മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാനെ നിയമിച്ചു. ടീം മാനേജ്മെന്‍റ് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ളാസ്റ്റേഴ്സിന്‍െറ ടെക്നിക്കല്‍ ഡയറക്ടറാണ് ടെറി ഫെലാന്‍.
ഏപ്രില്‍ മുതല്‍ ടീമിന്‍െറ ഗ്രാസ്റൂട്ട് ലെവല്‍ പ്രോഗ്രാമിന്‍െറയും ഫുട്ബാള്‍ അക്കാദമിയുടെയും പരിശീലകനായി പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചയായ തോല്‍വികളത്തെുടര്‍ന്ന് ഹെഡ് കോച്ച് പീറ്റര്‍ ടെയ്ലര്‍ രാജിവെച്ചശേഷം അസിസ്റ്റന്‍റ് കോച്ച് ട്രെവര്‍ മോര്‍ഗനായിരുന്നു ടീമിന്‍െറ പരിശീലനച്ചുമതല.
കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഫുട്ബാള്‍ സ്കൂള്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഒരുവര്‍ഷമായി ഫെലാന്‍ ടീമിനൊപ്പമുണ്ട്. സീസണിന്‍െറ തുടക്കം മുതല്‍ കളിക്കാരുമായി ഫെലാന് നല്ല അടുപ്പമുണ്ട്. അദ്ദേഹത്തിന്‍െറ സാങ്കേതികത്തികവും അന്താരാഷ്ട്ര മത്സരങ്ങളിലെ അനുഭവസമ്പത്തും ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകുമെന്നും ടീം സി.ഇ.ഒ വിരെന്‍ ഡിസില്‍വ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
16ാം വയസ്സില്‍ യൂത്ത് ക്ളബുകളില്‍ കളിച്ചുതുടങ്ങിയ ഫെലാന്‍ അയര്‍ലന്‍ഡിന് 42 മത്സരം കളിച്ചു.1994 ലോകകപ്പില്‍ ഇറ്റലിയെ പരാജയപ്പെടുത്തിയ ചരിത്രപ്രസിദ്ധമായ മത്സരത്തില്‍ അയര്‍ലന്‍ഡ് ടീം അംഗമായിരുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകള്‍ക്കായും ബൂട്ട് കെട്ടി. 2009ല്‍ കളി അവസാനിപ്പിച്ചതിനുശേഷം ഫുട്ബാള്‍ പരിശീലനവും കമന്‍ററിയുമായി വിദേശരാജ്യങ്ങളിലൂടെ പ്രയാണം.11നും 20നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടത്തെി ഫുട്ബാളിന്‍െറ ബാലപാഠം സാങ്കേതികത്തികവോടെ പഠിപ്പിക്കുകയാണ് ഫെലാന്‍െറ രീതി.
ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഫുട്ബാളിന്‍െറ താഴത്തെട്ടിലെ വികസനപ്രവര്‍ത്തനങ്ങളുമായാണ് ഇന്ത്യയിലത്തെിയത്. ഒരുവര്‍ഷമായി ബ്ളാസ്റ്റേഴ്സിനൊപ്പം സഞ്ചരിച്ച് കൊച്ചിയില്‍ ഫുട്ബാള്‍ സ്കൂളിനും തുടക്കമിട്ടു. ഇതിനിടയിലാണ് പുതിയ നിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.