Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോക്ക് ഇരട്ട ഗോള്‍; റയല്‍ ഒന്നാമത്
മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ പിറന്ന ജയവുമായി റയല്‍ മഡ്രിഡ് സ്പാനിഷ് ലാ ലിഗയില്‍ ഒന്നാമത്. റയല്‍ സൊസീഡാഡിനെ 3-1ന് തോല്പിച്ചാണ് റയലിന്‍െറ മുന്നേറ്റം. പുലര്‍ച്ചെ ബാഴ്സലോണ ബെറ്റിസിനെ നേരിടാനിരിക്കെയാണ് റയലിന്‍െറ താല്‍ക്കാലിക സ്ഥാനക്കയറ്റം. 17 കളിയില്‍ 36 പോയന്റുമായാണ് മുന്‍ ചാമ്പ്യന്മാര് ഒന്നാമതത്തെിയത്. ബാഴ്സക്ക് 15 കളിയില്‍ 35 പോയന്റും.
കളിയുടെ 42, 67 മിനിറ്റില്‍ നേടിയ ഗോളുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്‍െറ വിജയ ശില്പിയായത്. 86ാം മിനിറ്റില്‍ ലൂകാസ് ഇഗ്ലെസിയാസ് മൂന്നാം ഗോളും നേടി. 49ാം മിനിറ്റിലെ ബ്രൂമയുടെ ഗോളുമായി സൊസീഡാഡ് ഒപ്പമത്തെിയെങ്കിലും റയലിന്‍െറ വിജയദാഹത്തെ തടയാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.