Posted On
date_range Updated On
date_range ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു; ആഴ്സനലിനെ മാഞ്ചസ്റ്റർ സിറ്റി കാത്തു;
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി- ലെസ്റ്റർ സിറ്റി മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇതോട ഭാഗ്യം തെളിഞ്ഞത് ആഴ്സനലിനാണ്. പോയൻറ് ടേബിളിൽ ഒന്നാം സ്ഥാനം ഗണ്ണേഴ്സിന് നഷ്ടമായില്ല. മികച്ച മുന്നേറ്റങ്ങൾ നടന്ന മത്സരമായിരുന്നെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ലെസ്റ്റർ സിറ്റി മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ അവർ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. നിലവിൽ ആഴ്സനലിനും ലെസ്റ്റർ സിറ്റിക്കും 39 പോയൻറാണുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ ആഴസനലാണ് മുന്നിൽ.
കഴിഞ്ഞ ദിവസം ലിവർപൂളിനോടേറ്റ നാണം കെട്ട തോൽവിയിൽ നിന്നുള്ള തിരിച്ചുവരവായിരുന്നു ലെസ്റ്റർ സിറ്റിക്ക് ഈ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.