???????? ?????? ????? ????????? ???? ???? ???????????? ???????

ക്ലബ് ലോകകപ്പ്: ബാഴ്സക്ക് ഫൈനല്‍

യോകോഹാമ: ലയണല്‍ മെസ്സിയെയും നെയ്മറെയും കാഴ്ചക്കാരായി കരക്കിരുത്തി ലൂയി സുവാരസ് നിറഞ്ഞാടിയ മത്സരത്തില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയത്തോടെ ഫൈനല്‍ ബെര്‍ത്ത്. ഫിഫ ലോക ക്ളബ് ഫുട്ബാള്‍ സെമിയില്‍ സ്കൊളാരിയുടെ ചൈനീസ് സംഘം ഗ്വാങ്ചോ എവര്‍ഗ്രാന്‍ഡെയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് കലാശപ്പോരാട്ടത്തിന് ഇടംനേടിയത്. സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യത്തില്‍ ഹാട്രിക് ഗോളുമായി സുവാരസാണ് കറ്റാലന്‍പടയെ ക്ളബ് ലോകകിരീടത്തിനരികെയത്തെിച്ചത്. 20ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീന ക്ളബ് റിവര്‍പ്ളേറ്റാണ് സ്പാനിഷ്-യൂറോ ചാമ്പ്യന്മാരുടെ എതിരാളി.

പരിക്കുകാരണം നെയ്മര്‍ നേരത്തേതന്നെ പുറത്തായിരുന്നു. കളിക്കാനൊരുങ്ങുംമുമ്പ് മെസ്സിയും പിന്മാറി. വയറുവേദനയെ തുടര്‍ന്ന് പ്ളെയിങ് ഇലവനില്‍നിന്ന് ഒഴിവായ അര്‍ജന്‍റീനതാരത്തിന് കലാശപ്പോരാട്ടവും നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ലൂയി എന്‍റിക് ടീമിനെ ഇറക്കിയത്. പന്തുരുണ്ടുതുടങ്ങിയപ്പോള്‍ സുവാരസിനായിരുന്നു ആക്രമണദൗത്യം. മുനിര്‍ എല്‍ഹാദി, ഇനിയേസ്റ്റ, സെര്‍ജി റോബര്‍ട്ടോ എന്നിവര്‍ വിങ്ങുകളിലൂടെ ഉറുഗ്വായ് താരത്തിലേക്ക് പന്തൊഴുക്കും നിയന്ത്രിച്ചു. കിക്കോഫിനു പിന്നാലെ, ആദ്യ മിനിറ്റ് മുതല്‍ കളിനിയന്ത്രണമേറ്റെടുത്ത ബാഴ്സലോണ 39ാം മിനിറ്റില്‍ സുവാരസിലൂടെ സ്കോര്‍ ചെയ്തു. പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് ഇവാന്‍ റാകിടിച് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗ്വാങ്ചോ ഗോളി ലി ഷുവയില്‍ തട്ടിത്തെറിച്ചപ്പോള്‍ ഓടിയടുത്ത സുവാരസ് വലയിലേക്ക് ചത്തെിയിട്ട് ആദ്യ ഗോള്‍ നേടി.

രണ്ടാം പകുതിയുടെ 50ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ക്രോസിലൂടെ പിറന്ന അവസരത്തില്‍ എതിര്‍ഗോളിയെ വെറും കാഴ്ചക്കാരനാക്കി സുവാരസ് രണ്ടാം ഗോളും നേടി. കളിയില്‍ തിരിച്ചത്തൊനുള്ള മന്ത്രവുമായിറങ്ങിയ സ്കൊളാരിയുടെ സംഘത്തെ തീര്‍ത്തും തരിപ്പണമാക്കുന്നതായിരുന്നു ഈ ഗോള്‍. 67ാം മിനിറ്റില്‍ പിറന്ന പെനാല്‍റ്റിയും അനായാസം വലയിലേക്ക് കോരിയിട്ട് സുവാരസ് ഗോള്‍നേട്ടം ഹാട്രിക്കിലത്തെിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.