Posted On
date_range Updated On
date_range മൗറീന്യോക്ക് പകരക്കാരനെ തേടി ചെല്‍സി
ലണ്ടന്‍: പ്രീമിയര്‍ലീഗില്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്ക് ഒമ്പത് തോല്‍വികളുമായി 16ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ചെല്‍സിയുടെ പരിശീലകവേഷത്തില്‍ ഇനി മൗറീന്യോ ഉണ്ടാകില്ളെന്ന് സൂചന. ഏറ്റവുമൊടുവില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരവും 2-1ന് കൈവിട്ടതോടെയാണ് ക്ളബ് മാനേജ്മെന്റ് യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ക്ക് തീരുമാനമെടുത്തത്. ശനിയാഴ്ച സണ്ടര്‍ലന്‍ഡിനെതിരായ മത്സരത്തിനുമുമ്പു തന്നെ 52 കാരനായ പോര്‍ചുഗീസ് പരിശീലകനെ പറഞ്ഞുവിടുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രീമിയര്‍ലീഗ് കിരീടം വീണ്ടും സ്റ്റാംഫോഡ് ബ്രിഡ്ജിലത്തെിച്ച് ഉടമ റോമന്‍ അബ്രമോവിച്ചിന്െറ വിശ്വസ്തനായിമാറിയ മൗറീന്യോക്കു പക്ഷേ, പുതിയ സീസണില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 16 മത്സരങ്ങളില്‍ 15 പോയന്റാണ് ടീമിന്‍െറ ഇതുവരെയുള്ള സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.