Posted On
date_range Updated On
date_range ബാഴ്സലോണക്ക് സമനില
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണക്ക് സമനില. ലയണല്‍ മെസ്സിയുടെ ഉജ്വല ഫ്രീകിക്ക് ഗോള്‍ അടക്കം രണ്ടു ഗോളിന് ലീഡ് ചെയ്തിട്ടും ബാഴ്സലോണക്ക് ജയിക്കാനായില്ല. സ്വന്തം ഗ്രൗണ്ടില്‍ ഡിപോര്‍ടിവോ ലാ കൊറുണയാണ് ബാഴ്സലോണയെ 2-2ന് തളച്ചത്. 39ാം മിനിറ്റില്‍ മെസ്സിയും 62ാം മിനിറ്റില്‍ ഇവാന്‍ റാകിടിചും ബാഴ്സക്കുവേണ്ടി വലകുലുക്കിയിട്ടും കളി ജയിക്കാനായില്ല. 15 കളിയില്‍ 35 പോയന്‍റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.