ഷ്വാന്‍സ്റ്റൈഗര്‍ക്ക് മൂന്നു മത്സരങ്ങളില്‍ വിലക്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റിന്‍ ഷ്വാന്‍സ്റ്റൈഗര്‍ക്ക് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മൂന്നു മത്സരങ്ങളില്‍ വിലക്ക്. കഴിഞ്ഞയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ് ഹാം ഡിഫന്‍ഡര്‍ വിന്‍സ്റ്റന്‍ റീഡിനെ ഇടിച്ചിട്ടതിനാണ് ഫുട്ബാള്‍ അസോസിയേഷന്‍ ശിക്ഷ വിധിച്ചത്. മത്സരത്തിനിടെ റഫറിയുടെയും അസിസ്റ്റന്‍റ് റഫറിമാരുടെയും കണ്ണില്‍ സംഭവം പെട്ടിരുന്നില്ല. എന്നാല്‍, മത്സരത്തിന്‍െറ 40ാം മിനിറ്റില്‍ നടന്ന സംഭവത്തിന്‍െറ വിഡിയോ പരിശോധിച്ച് എഫ്.എ നടപടി സ്വീകരിക്കുകയായിരുന്നു. ഷ്വാന്‍സ്റ്റൈഗര്‍ കുറ്റം സമ്മതിച്ച് ശിക്ഷയേറ്റുവാങ്ങാന്‍ തയാറായതായി അസോസിയേഷന്‍ വ്യക്തമാക്കി. ബേണ്‍മൗത്, നോര്‍വിച് സിറ്റി, സ്റ്റോക് സിറ്റി എന്നീ ടീമുകളുമായുള്ള പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ താരം ഉണ്ടാകില്ല. ഡിസംബര്‍ 28ന് ചെല്‍സിയുമായുള്ള നിര്‍ണായക പോരാട്ടത്തിലാകും ഇനി കളിക്കാനാകുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT