ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി; ഇന്ത്യന്‍ ടീം കൊച്ചിയില്‍ പരിശീലനം തുടങ്ങി

തിരുവനന്തപുരം: കേരളം വേദിയാവുന്ന രാജ്യാന്തര ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക്   12 ദിനം കൂടി. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്ളാദേശ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന 11ാമത് സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി.
ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്നുവരെ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് ഒൗട്ട് ഫീല്‍ഡിന്‍െറയും ഡ്രസിങ്ങ് റൂമുകളുടെയും പണികള്‍ അവസാനഘട്ടത്തിലാണ്. ഗെയിംസില്‍ ഒരു ദിവസം രണ്ട് കളി നടക്കുന്നതിനാല്‍ പുതുതായി രണ്ട് ഡ്രസിങ് റൂമുകള്‍ പണിതിട്ടുണ്ട്.
നിലവില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ട് ഡ്രസിങ് റൂമുകളാണ് സ്റ്റേഡിയത്തില്‍ ഉള്ളത്. ഇതിന് പുറമെയാണ് ഐസ് ബാത്തിനുള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള രണ്ട് ഡ്രസിങ് റൂമുകള്‍ നിര്‍മിച്ചത്.

ഒൗട്ട് ഫീല്‍ഡിലെ പുല്ല് വിദേശ ഫുട്ബാള്‍ ഗ്രൗണ്ടുകളുടെ മാതൃകയില്‍ പല പാളികളായി ഒരുക്കുന്ന ജോലി കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. ഗ്രൗണ്ട്സ്മാന്‍െറ മേല്‍നോട്ടത്തില്‍ പുല്ല് ചത്തെുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു മത്സരത്തിന് രണ്ടുലക്ഷം രൂപയാണ് സ്റ്റേഡിയത്തിന്‍െറ മേല്‍നോട്ടക്കാരായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് വാടകയിനത്തില്‍ ഈടാക്കുന്നത്. നേരത്തേ കേരള ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനവും ഗ്രീന്‍ഫീല്‍ഡിലായിരുന്നു.
പാകിസ്താന്‍ പിന്മാറിയ ടൂര്‍ണമെന്‍റില്‍ ആതിഥേയരായ ഇന്ത്യയടക്കം ഏഴ് ടീമുകളാണ് ഇത്തവണ കിരീട പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതില്‍ ശ്രീലങ്കന്‍ ടീം തിരുവനന്തപുരത്തും ഇന്ത്യന്‍ ടീം കൊച്ചിയിലും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ 17ന് തിരുവനന്തപുരത്തത്തെും.
2013ല്‍ നേപ്പാളില്‍ നടന്ന ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകര്‍ത്താണ് അഫ്ഗാനിസ്താന്‍ ആദ്യമായി ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.