Posted On
date_range Updated On
date_range ബയേണിന് ആദ്യ തോല്‍വി
മ്യൂണിക്: ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന് സീസണിലെ ആദ്യ തോല്‍വി. ഫ്രാങ്ക് റിബറിയുടെ തിരിച്ചുവരവ് കണ്ട മത്സരത്തില്‍ 3-1ന് ബൊറൂസിയ മൊന്‍ഷെന്‍ ഗ്ളാഡ്ബാഹാണ് ബയേണിനെ വീഴ്ത്തിയത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ബുണ്ടസ് ലിഗയിലെ ശ്രദ്ധേയ അട്ടിമറിയിലേക്ക് ഗോളുകള്‍ പിറന്നത്. ഓസ്കര്‍ വെന്‍ഡ്, ലാര്‍സ് സ്റ്റിന്‍ഡല്‍, ഫാബിയന്‍ ജോണ്‍സണ്‍ എന്നിവരുടെ ഗോളിലൂടെ ബൊറൂസിയ വിജയമുറപ്പിച്ചു. ഒമ്പതു മാസത്തെ ഇടവേളക്കുശേഷം കളത്തിലത്തെിയ താരം 82ാം മിനിറ്റില്‍ ചാമ്പ്യന്മാരുടെ ആശ്വാസ ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.