Posted On
date_range Updated On
date_range സാഫ് കപ്പ് ഫുട്ബാള്‍: 40 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന സാഫ് കപ്പ് ടൂര്‍ണമെന്‍റിനുള്ള 40 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. പ്രതിരോധനിരയില്‍ മലയാളി താരം അനസ് എടത്തൊടിക സ്ഥാനംപിടിച്ചിട്ടുണ്ട്.പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ പട്ടികയിറക്കിയത്. സുനില്‍ ഛേത്രി, റോബിന്‍ സിങ്, സന്ദേശ് ജിങ്കാന്‍, കൗശിക് സര്‍ക്കാര്‍, അര്‍ണബ് മൊണ്ഡാല്‍, കവിന്‍ ലോബോ എന്നിവരും സ്ഥാനംപിടിച്ചിട്ടുണ്ട്. ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ സുബ്രതാ പാല്‍, ഗുര്‍പ്രീത് സിങ് എന്നിവര്‍ക്കാണ് പ്രധാന പരിഗണന. തെരഞ്ഞെടുത്ത താരങ്ങള്‍ക്ക് ഈ മാസം ഒമ്പതു മുതല്‍ പരിശീലനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.