തകര്‍പ്പന്‍ ജയം; തിരിച്ചുവരവ് ഉറപ്പിച്ച് യുവന്‍റസ്

മിലാന്‍: ഇറ്റാലിയന്‍ സീരി ‘എ’യില്‍ യുവന്‍റസിന് തിരിച്ചുവരവിന്‍െറ കുതിപ്പ്. പാലെര്‍മോയെ 3-0ത്തിന് തോല്‍പിച്ച നിലവിലെ ചാമ്പ്യന്മാര്‍ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.ഈ സീസണില്‍ ആദ്യമായി തുടര്‍ച്ചയായ മൂന്നുജയം എന്ന നേട്ടത്തോടെയാണ് യുവന്‍റസ് തിരിച്ചുവരവ് നടത്തുന്നത്. സീരി ‘എ’യിലെ ജയം കൂടാതെ കഴിഞ്ഞ ബുധനാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലേക്കും ടീം മുന്നേറിയിരുന്നു. തുടര്‍ച്ചയായ തോല്‍വികളോടെയാണ് കിരീടപ്രതിരോധത്തിന് യുവന്‍റസ് ഈ സീസണില്‍ തുടക്കമിട്ടത്.
മരിയോ മന്‍സുകിച്, സ്റ്റെഫാനോ സ്റ്റുരാരോ, സിമോണ്‍ സസ എന്നിവരുടെ ഗോളുകളാണ് പാലെര്‍മോക്കെതിരെ യുവന്‍റസിന് ജയമൊരുക്കിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 54ാം മിനിറ്റിലാണ് മന്‍സുകിചിലൂടെ യുവന്‍റസ് വലകുലുക്കല്‍ തുടങ്ങിയത്.
89ാം മിനിറ്റില്‍ സ്റ്റുരാരോയും മത്സരം തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇഞ്ചുറി ടൈമില്‍ സസയും ലക്ഷ്യം കണ്ടു. 14 മത്സരങ്ങളില്‍നിന്ന് 24 പോയന്‍റാണ് യുവന്‍റസിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.