മെസ്സി 'വീണ്ടും' അര്‍ജന്‍റീന ടീമില്‍


ബ്വേനസ് എയ്റിസ്: കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു പിന്നാലെയുണ്ടായ വിമര്‍ശങ്ങളില്‍ മനംമടുത്ത് ലയണല്‍ മെസ്സി അര്‍ജന്‍റീന കുപ്പായത്തിലേക്കില്ളെന്ന വാര്‍ത്തകള്‍ക്ക് അന്ത്യമായി സൂപ്പര്‍താരം ദേശീയ ടീമില്‍. അടുത്തമാസം ബൊളീവിയക്കും മെക്സികോക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ബാഴ്സലോണ താരത്തെ ഉള്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ നാലിന് ബൊളീവിയയെയും, എട്ടിന് മെക്സികോയെയുമാണ് നേരിടുന്നത്. സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ, പാബ്ളോസബലേറ്റ, സെര്‍ജിയോ റൊമീറോ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.