നാണക്കേടില്‍ ബാഴ്‌സ; ബില്‍ബാവോ സൂപ്പര്‍

മഡ്രിഡ്: ചാമ്പ്യന്‍ ബാഴ്സലോണയെ കണ്ണീരുകുടിപ്പിച്ച് 31 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അത്ലറ്റിക് ബില്‍ബാവോക്ക് ആദ്യ കിരീടനേട്ടം. സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യ പാദത്തില്‍ ബാഴ്സലോണയെ 4^0ത്തിന് മുക്കിയ ബില്‍ബാവോ, രണ്ടാം പാദത്തില്‍ 1^1ന് സമനില പിടിച്ചാണ് കിരീടം സ്വന്തമാക്കിയത്.

നാലുദിവസത്തിനകം സ്പാനിഷ് ലാ ലിഗയില്‍ പന്തുതട്ടാനൊരുങ്ങുന്ന ബാഴ്സലോണക്ക് വന്‍ തിരിച്ചടിയുമായി സൂപ്പര്‍ തോല്‍വി.
നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസ്സി, ലൂയി സുവാരസ്, പെഡ്രോ, ഇനിയേസ്റ്റ തുടങ്ങിയ താരനിര മുഴുവന്‍ കളത്തിലിറങ്ങിയിട്ടും ഗോളടിപ്പിക്കാനനുവദിക്കാതെയാണ് അത്ലറ്റിക് കളി നിയന്ത്രിച്ചത്. നൂകാംപില്‍ നടന്ന മത്സരത്തില്‍ 43ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്സലോണ മുന്നിലത്തെിയെങ്കിലും രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ ബാഴ്സയുടെ അംഗസംഖ്യ പത്തായി കുറഞ്ഞു. 56ാം മിനിറ്റില്‍ ജെറാഡ് പിക്വേ ചുവപ്പുകാര്‍ഡുമായി പുറത്തായതാണ് യൂറോ-സ്പാനിഷ് ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കിയത്.



അത്ലറ്റിക് മുന്നേറ്റത്തിനിടെ ഓഫ് സൈഡിന് അപ്പീല്‍ ചെയ്തെങ്കിലും ലൈന്‍ റഫറി കൊടി ഉയര്‍ത്താത്തതാണ് പിക്വേയെ പ്രകോപിപ്പിച്ചത്. ലൈന്‍ റഫറിയുമായി കലഹിച്ചതിന് സെന്‍റര്‍ബാക്കിന് ചുവപ്പും കിട്ടി. അംഗബലം കുറഞ്ഞതോടെ തളര്‍ന്ന ബാഴ്സ ഗോള്‍മുഖത്തേക്ക് 74ാം മിനിറ്റിലാണ് അരിറ്റ്സ് അഡുറിസ് അത്ലറ്റികിന്‍െറ സമനില ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ഹാട്രിക്കോടെ അഡുറിസ് സൂപ്പര്‍ താരമായി മാറിയിരുന്നു.
86ാം മിനിറ്റില്‍ അത്ലറ്റികിന്‍െറ കിക് സോലയും ചുവപ്പുകാര്‍ഡുമായി പുറത്തായി.



1983^84 സീസണില്‍ ലാ ലിഗ, കിങ്സ് കപ്പ് ജേതാക്കളായ ശേഷം അത്ലറ്റിക് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.ബാഴ്സ വീണു; സ്പെയ്നില്‍
ബില്‍ബാവോ സൂപ്പര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.