ഇംഗ്ളീഷ് ഡിഫന്‍ഡര്‍ റോജര്‍ ജോണ്‍സണ്‍ പുണെ സിറ്റിയില്‍

പുണെ: മുന്‍ കാര്‍ഡിഫ് സിറ്റി ഡിഫന്‍ഡര്‍ റോജര്‍ ജോണ്‍സണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബ് പുണെ സിറ്റി എഫ്.സിയില്‍. 2008 എഫ്.എ കപ്പില്‍ റണ്ണറപ്പാകാന്‍ കാര്‍ഡിഫ് സിറ്റിയെ സഹായിച്ച പ്രധാന താരമാണ് ജോണ്‍സണ്‍.
17ാം വയസ്സില്‍ വൈകോംപ് വാന്‍ഡറേഴ്സിനിലൂടെയാണ് പ്രഫഷനല്‍ രംഗത്ത് ജോണ്‍സണ്‍ അരങ്ങേറ്റം കുറിച്ചത്. 2006ലാണ് കാര്‍ഡിഫ് സിറ്റിയിലത്തെിയത്. 136 മത്സരങ്ങളില്‍ കാര്‍ഡിഫിന്‍െറ കുപ്പായത്തിലിറങ്ങിയ താരം എഫ്.എ കപ്പ് ഫൈനല്‍ കളിച്ചതിനൊപ്പം ക്ളബിന്‍െറ പ്ളെയര്‍ ഓഫ് ദ ഇയര്‍ ആകുകയും ആ സീസണിലെ ചാമ്പ്യന്‍ഷിപ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
32 കാരനായ താരം സുപ്രധാന നിമിഷങ്ങളില്‍ ഗോള്‍ കണ്ടത്തെുന്നതിലും മിടുക്കനാണ്. ബര്‍മിങ്ഹാം സിറ്റിക്കായും വെസ്റ്റ് ഹാം യുനൈറ്റഡിനായും കളിച്ചിട്ടുണ്ട്. ചാള്‍ട്ടണ്‍ അത്ലറ്റിക്കിനായാണ് ഏറ്റവുമൊടുവില്‍ കളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.