മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജ്യത്തിനു വേണ്ടി കളിക്കില്ലായിരുന്നു -കോച്ച്

ബ്യൂണസ് ഐറിസ്: മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അര്‍ജന്‍റീനയുടെ ദേശീയ കുപ്പായത്തോട് എന്നോ വിടപറയുമായിരുന്നെന്ന് ദേശീയ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ. കടുത്ത വിമര്‍ശങ്ങള്‍ക്കിരയായിട്ടും രാജ്യത്തിനായി കളിക്കുന്ന മെസിക്ക് പിന്തുണയുമായാണ് മാര്‍ട്ടിനോ രംഗത്തെത്തിയത്. കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടു പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെസിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തിന്‍െറ പശ്ചാത്തലത്തിലാണ് കോച്ച് പിന്തുണയുമായി രംഗത്തെ ത്തിയത്.

തോല്‍വിയെ തുടര്‍ന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ മെസിയെ കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്. ബാഴ്സക്കായി കളിക്കുന്നതുപോലെ രാജ്യത്തിനായി മെസി കളിക്കുന്നില്ളെന്ന വിമര്‍ശവുമായി ഫുട്ബോള്‍ ഇതിഹാസം മറഡോണയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത്രയധികം വിമര്‍ശം തനിക്കു നേരെയായിരുന്നെങ്കില്‍ ദേശീയ ടീമിനു കളിക്കുന്നതു മതിയാക്കി ബാഴ്സക്കുമാത്രമായി കളിചുരുക്കമായിരുന്ന് മാര്‍ട്ടിനോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.