'ചൂടന്‍' മെസിയെ കണ്ട് ഫുട്ബാള്‍ ലോകം

ബാഴ്സലോണ: എതിരാളികളുടെ ടാക്ളിങ്ങുകള്‍ക്കും ശാരീരിക ഉപദ്രവങ്ങള്‍ക്കും നിരവധി തവണ വിധേയനാകുമ്പോഴും ക്ഷമ കൈവിടാതെ കളിക്കുന്ന മെസിയില്‍ നിന്നും വ്യത്യസ്തനായ 'മെസി'യെയാണ് ബാഴ്സ തട്ടകമായ നൗ കാമ്പില്‍ ഇന്നലെ കണ്ടത്. എപ്പോഴും മാന്യതയോടെ പെരുമാറുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ഇന്നലെ ശരിക്കും പൊട്ടിത്തെറിച്ചു. സീരി എയിലെ മുന്‍നിര ടീമായ എ.എസ് റോമയും ബാഴ്സലോണയും തമ്മില്‍ നടന്ന സൗഹൃദ മല്‍സരത്തിനിടെയാണ് സംഭവം. റോമയുടെ ഫ്രഞ്ച് പ്രതിരോധതാരം മാപൗ യാങ്കാ എംബിവയാണ് മെസിയുടെ 'ചൂട'റിഞ്ഞത്. പ്രകോപനത്തിന്‍െറ കാരണം വ്യക്തമല്ല. മെസി, നെയ്മര്‍, ഇവാന്‍ റാക്കിട്ടിച്ച എന്നിവര്‍ ഗോളുകള്‍ നേടിയ മല്‍സരത്തില്‍ ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചു.



മല്‍സരത്തിന്‍െറ ആദ്യപകുതിയിലാണ് വിവാദ സംഭവം. റോമാ ഗോള്‍മുഖത്തേക്ക് പന്തുമായി മെസി കുതിക്കുന്നതിനിടെ റഫറി വിസിലൂതുകയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മെസി എംബിവക്ക് നേരെ തന്‍െറ തല കൊണ്ട് നല്ളൊരിടി കൊടുത്തു. മെസിക്കു നേരെ എംബിവയും തലപ്രയോഗത്തിനെത്തി. എന്നിട്ടും അരിശം തീരാതെ മെസി എംബിവയുടെ കഴുത്തിനു പിടിച്ചു തള്ളി. മറ്റൊരു റോമ താരവും സുവാറസും എത്തിയാണ് മെസിയെ പിന്തിരിപ്പിച്ചത്. ഉടനെ ഇരുവര്‍ക്കും റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. സംഭവത്തിനു തൊട്ടുപിന്നാലെ മെസി റോമയുടെ വല കുലുക്കി പ്രതികാരം തീര്‍ത്തു. കളിക്കളത്തില്‍ നിരവധി തവണ ശാരീരിക ഉപദ്രവങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെ ങ്കിലും മെസി ആദ്യമായാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്.



 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.