ലണ്ടന്‍: ഫുട്ബാളില്‍ വണ്ടര്‍ബോയ് ആയി വെയ്ന്‍ റൂണി പേരെടുക്കുമ്പോള്‍ ആ നെഞ്ചോട് ചേര്‍ന്നുകിടന്നത് എവര്‍ട്ടന്‍െറ നീലക്കുപ്പായമായിരുന്നു. 11ാം വയസ്സില്‍ തുടങ്ങിയ ആ ബന്ധമാണ് ഇന്നത്തെ താരപദവിയിലേക്ക് ഇംഗ്ളീഷ് മുന്നേറ്റക്കാരനെ കൊണ്ടത്തെിച്ചത്. അതുകൊണ്ടുതന്നെ വൈകാരികമായൊരു ആത്മബന്ധം ഇന്നും എവര്‍ട്ടനോട് വെയ്ന്‍ റൂണിക്കുണ്ട്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ എല്ലാമെല്ലാമായിരിക്കുമ്പോഴും ആ പഴയ കുപ്പായമിടാന്‍ ഒരവസരം താരം നെഞ്ചേറ്റുവാങ്ങിയതിന്‍െറ കാരണവും മറ്റൊന്നുമല്ല. അങ്ങനെ 11 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം റൂണി വീണ്ടും എവര്‍ട്ടന്‍ താരമായി, 15 മിനിറ്റുകള്‍ക്കായി. എവര്‍ട്ടന്‍ ഇതിഹാസതാരവും പരിശീലകരില്‍ ഒരാളുമായ ഡങ്കന്‍ ഫെര്‍ഗൂസന്‍െറ ബഹുമാനാര്‍ഥം സ്പാനിഷ് ക്ളബ് വിയ്യാറയലിനെതിരെ സംഘടിപ്പിച്ച സൗഹൃദമത്സരത്തിലാണ് അതിഥിതാരമായി റൂണിയിറങ്ങിയത്. കളി അവസാനിക്കാന്‍ 15 മിനിറ്റ് ശേഷിക്കെ സബ്സ്റ്റിറ്റ്യൂട്ടായി റൂണി കളത്തിലത്തെി. പഴയ തട്ടകത്തിലേക്ക് തിരികെയത്തെിയ തങ്ങളുടെ പ്രിയ താരത്തെ 35,000ത്തോളം വരുന്ന കാണികള്‍ നിറഞ്ഞകൈയടികളോടെ എണീറ്റുനിന്ന് വരവേറ്റു. ടീമിലെ തന്‍െറ പഴയ 18ാം നമ്പര്‍ ജഴ്സിയാണ് താരം അണിഞ്ഞത്. റൂണിയുടെ സാന്നിധ്യത്തിനും പക്ഷേ, എവര്‍ട്ടന്‍െറ തോല്‍വി ഒഴിവാക്കാനായില്ല. 2^1ന് ടീം വിയ്യാറയലിനോട് തോറ്റു. പഴയ കുപ്പായം അണിയാന്‍ കഴിഞ്ഞതിന്‍െറ ആഹ്ളാദം റൂണി മത്സരശേഷം പങ്കുവച്ചു. മക്കള്‍ക്ക് താന്‍ എവര്‍ട്ടന്‍ ജഴ്സിയില്‍ ഇറങ്ങുന്നത് കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷമുണ്ടാക്കിയതായും താരം കൂട്ടിച്ചേര്‍ത്തു. 67 മത്സരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് എവര്‍ട്ടന്‍ സീനിയര്‍ ടീമില്‍ കളിച്ച രണ്ടുവര്‍ഷങ്ങളില്‍ റൂണി നേടിയത്.
മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം ശേഷിക്കെ സ്വയം ഫെര്‍ഗൂസനും കളത്തിലത്തെി. ആശ്വാസ ഗോളിലേക്ക് വഴിയൊരുക്കി 43 കാരന്‍ തനിക്കായത്തെിയ കാണികള്‍ക്ക് ആനന്ദനിമിഷം സമ്മാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.