എഫ്.സി ഗോവയില്‍ ഒരു ആഴ്സനല്‍ വിവാദം

പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ളബ് എഫ്.സി ഗോവയില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ആഴ്സനലുമായി ബന്ധപ്പെട്ട് വിവാദം. ഗോവ കോച്ച് ബ്രസീലുകാരന്‍ സീകോയും ആദ്യ സീസണിലെ ടീമിന്‍െറ മാര്‍ക്വീ താരമായിരുന്ന ഫ്രഞ്ച് താരം റോബര്‍ട്ട് പിരസും ആഴ്സനല്‍ മാനേജര്‍ ആഴ്സന്‍ വെങ്ങറുമാണ് വിവാദത്തിലെ കഥാപാത്രങ്ങള്‍. ആദ്യ വെടിപൊട്ടിച്ച് വിവാദത്തിന് തുടക്കംകുറിച്ചത് സീകോയാണ്.

ആഴ്സനലിന്‍െറ താരമായിരുന്ന പിരസിന്‍െറ കായികക്ഷമതയെക്കുറിച്ച് വെങ്ങര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സീകോ ഉയര്‍ത്തിയത്. ‘കഴിഞ്ഞ വര്‍ഷം വെങ്ങര്‍ പറഞ്ഞത് ഐ.എസ്.എല്ലില്‍ കളിക്കാരന്‍ പിരസ് തികച്ചും അനുയോജ്യനും അദ്ദേഹത്തിന്‍െറ ഫിറ്റ്നസും ഫോമും മികച്ചതാണെന്നുമാണ്. എന്നാല്‍, കളത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാം. വെങ്ങറുടെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല’ -സീകോ പറഞ്ഞു. ഇത് അറിഞ്ഞ പിരസ് രൂക്ഷമായ പ്രതികരണവുമായത്തെിയതോടെയാണ് വിഷയം കത്തിയത്. സീകോയുടെ അവകാശവാദത്തെ പിരസ് പൂര്‍ണമായും തള്ളി. സീകോയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം തുറന്നടിച്ചു. ഇക്കാര്യം ക്ളബുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെതന്നെ താന്‍ മനസ്സിലാക്കിയതായും പിരസ് കൂട്ടിച്ചേര്‍ത്തു.

താന്‍ ഏറെ ബഹുമാനിക്കുന്ന സീകോയുടെ ഈ വാക്കുകള്‍ തന്നെ വളരെ അസ്വസ്ഥനാക്കിയതായി ആഴ്സനലിന്‍െറ ഇതിഹാസ താരങ്ങളിലൊരാളായ പിരസ് പറഞ്ഞു. എതിര്‍ ടീമുകള്‍ തന്നെ പ്രധാനമായും ലക്ഷ്യമിട്ടപ്പോഴും ടൂര്‍ണമെന്‍റ് പുരോഗമിച്ചതിനനുസരിച്ച് തന്‍െറ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായാണ് അനുഭവപ്പെട്ടതെന്ന് താരം വ്യക്തമാക്കി.



മഹത്തായ ഒരു രാജ്യത്ത് മികച്ച ഫുട്ബാളിനായി കളത്തിലും പുറത്തും നൂറുശതമാനം താന്‍ നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം മാനേജ്മെന്‍റ് തന്‍െറ പ്രകടനത്തില്‍ തൃപ്തരായിരുന്നതായും സീകോയുടെ പ്രസ്താവനയില്‍ തന്നെപ്പോലെ അവരും ഞെട്ടിയിട്ടുണ്ടാകുമെന്ന് പിരസ് പറഞ്ഞു. ആഴ്സന്‍ വെങ്ങറെ ഇത്തരത്തില്‍ ചെറുതാക്കി കാണിച്ചതിനെയും പിരസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ വെങ്ങറെ ഇത്തരത്തില്‍ ചോദ്യംചെയ്തത് അദ്ഭുതകരമാണെന്ന് താരം പറഞ്ഞു.

കളിയില്‍നിന്ന് വിരമിച്ചശേഷം കഴിഞ്ഞ വര്‍ഷം ഗോവക്കുവേണ്ടി പിരസ് 40ാം വയസ്സില്‍ തിരിച്ചത്തെുകയായിരുന്നു. പലപ്പോഴും പരിക്കിന്‍െറ പിടിയിലായ താരത്തിന് ഒരേ ഒരു ഗോള്‍ നേടാനാണ് കഴിഞ്ഞത്. മാത്രമല്ല, കൊല്‍ക്കത്ത കോച്ച് അന്‍േറാണിയോ ഹബാസിനെ അധിക്ഷേപിച്ചതിന് രണ്ട് മത്സരങ്ങളുടെ വിലക്ക് വാങ്ങുകയും ചെയ്തു. ഈവര്‍ഷം മാര്‍ച്ചില്‍ താരത്തെ ടീം ഒഴിവാക്കി. ഒരു സീസണിലേക്കുകൂടി ഇന്ത്യയില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പിരസ് പറഞ്ഞിരുന്നു. അതിനിടയിലാണ് ഈ വിവാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.