ഇതാ ബാഴ്സലോണയുടെ നാല് ക്യാപ്റ്റന്മാര്‍

മാഡ്രിഡ്:  സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ 2015^16 സീസണിലേക്കുള്ള നാല് ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്തു. താരങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടിങ്ങിലൂടെയാണ് നായകരെ തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ സ്ഥാനത്ത് ആന്ദ്രേ ഇനിയസ്റ്റയാണ് ഒന്നാമതെ ത്തിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് രണ്ടാം നായകന്‍. സെര്‍ജിയോ ബസ്കറ്റ്സ് മൂന്നാം ക്യാപ്റ്റനും യാവിയര്‍ മഷറാനോ നാലാം ക്യാപ്റ്റനുമായിരിക്കും.

ഫലങ്ങള്‍ ഒൗദ്യോഗികമായി ക്ളബ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോച്ച് ലൂയിസ് എന്‍റിക്കിന്‍െറയും മറ്റു കോച്ചിംങ് സ്റ്റാഫുകളുടെയും തീരുമാനമാണ് അന്തിമം. 2002 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലൂടെ അരങ്ങേറിയ ഇനിയസ്റ്റ  ക്യാമ്പ് നൂവിലെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരനാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.