അണ്ടര്‍ 17 ലോകകപ്പ്: മുംബൈക്കും പച്ചക്കൊടി

മുംബൈ: കൊച്ചിക്കു പിന്നാലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ വേദിയായി മുംബൈക്കും ഫിഫ അംഗീകാരം. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിനാണ് ഫിഫ പ്രതിനിധി സംഘം പച്ചക്കൊടി കാണിച്ചത്. ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള 23 അംഗ ഉന്നതതല സംഘത്തിന്‍െറ സന്ദര്‍ശനത്തിനുശേഷമാണ് മുംബൈയെ ലോകകപ്പ് വേദിയായി അംഗീകരിച്ചത്. കൊച്ചി, മുംബൈ എന്നിവയെ കൂടാതെ ഡല്‍ഹി, ഗോവ, കൊല്‍ക്കത്ത, ഗുവാഹതി എന്നീ നഗരങ്ങളും ലോകകപ്പ് വേദിയാകാന്‍ പരിഗണിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഫിഫ സംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി സൗകര്യങ്ങള്‍ വിലയിരുത്തും. 
 
Tags:    
News Summary - DY Patil Stadium, Navi Mumbai gets ratified as a venue for the FIFA U17 World Cup, 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.