സിൽഹെറ്റ്: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയവുമായി സിംബാബ്വെ. ബംഗ്ലാദേശിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 151 റൺസിെൻറ തകർപ്പൻ ജയത്തോടെ പഴയ ആഫ്രിക്കൻ കരുത്തിെൻറ ഉയിർത്തെഴുന്നേൽപ്. 2013നുശേഷം സിംബാബ്വെക്കിത് ആദ്യ ടെസ്റ്റ് ജയമാണെങ്കിൽ, വിദേശ മണ്ണിൽ അവരുടെ ചരിത്രത്തിലെ മൂന്നാം ജയവുംകൂടിയാണ് സിൽഹെറ്റിൽ പിറന്നത്. സ്കോർ: സിംബാബ്വെ 282, 181, ബംഗ്ലാദേശ്: 143, 169.
320 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് അരങ്ങേറ്റ സ്പിന്നർ ബ്രാണ്ടൻ മവുതയും സികന്ദറും ഒരുക്കിയ ബൗളിങ് ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ടീം 169ന് പുറത്ത്. 43 റൺസെടുത്ത ഇംറുൽ കെയ്സാണ് ടോപ് സ്കോറർ. ബാറ്റിലും ബൗളിലും തിളങ്ങിയ സീൻ വില്യംസാണ് കളിയിലെ താരം. 2001 നവംബറിൽ ബംഗ്ലാദേശിലായിരുന്നു സിംബാബ്വെ അവസാനമായി ഒരു എവേ ടെസ്റ്റിൽ ജയിച്ചത്. 17 വർഷത്തിനുശേഷം ചരിത്രം ആവർത്തിച്ചത് അേത മണ്ണിൽ വെച്ചുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.