Posted On
date_range Updated On
date_range ധോണിയുടെ റെക്കോഡ് മറികടന്ന് സാഹ
കേപ്ടൗൺ: ഒരു ടെസ്റ്റിൽ കൂടുതൽ പുറത്താക്കലുകളിൽ പങ്കുവഹിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് ഇനി വൃദ്ധിമാൻ സാഹക്ക് സ്വന്തം. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ വിക്കറ്റിനുപിറകിൽ പത്ത് പേരെ പിടികൂടിയാണ് സാഹ റെക്കോഡ് സ്വന്തമാക്കിയത്. രണ്ടിന്നിങ്സിലും അഞ്ച് വീതം ക്യാച്ചുകളാണ് സാഹ സ്വന്തമാക്കിയത്.
2014ൽ മെൽബണിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഒമ്പത് പുറത്താക്കലുകളിൽ പങ്കുവഹിച്ച മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് സാഹ മറികടന്നത്. ഇതോടെ 10 സ്റ്റമ്പിങ് അടക്കം 85 പുറത്താക്കലുകളിൽ പങ്കാളിയായ സാഹ ഫാറൂഖ് എൻജിനീയറുടെ 82 പുറത്താക്കലുകൾ കടന്ന് അഞ്ചാം സ്ഥാനത്തേക്കുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.