ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ; നിയമം പുന:പരിശോധിക്കും

മെൽബൺ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ വിവാദ ഓവർത്രോ വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിൽ ഓവർത്രോ നിയമം പുന:പരിശ ോധിക്കും. ക്രിക്കറ്റ് നിയമങ്ങൾ തയാറാക്കുന്ന മെൽബൺ ക്രിക്കറ്റ് ക്ലബാണ് വരുന്ന സെപ്റ്റംബറിൽ നിയമം പുന:പരിശോധിക ്കുക.

ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിലെ അവസാന ഓവറിലാണ് വിവാദ ഓവർത്രോ സംഭവിച്ചത്. ന്യൂസിലാൻഡിന്‍റെ മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ പന്ത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബെൻ സ്റ്റോക്ക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പോയതോടെ ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ചിരുന്നു. ഇതാണ് വിവാദമായയത്. ഓവർത്രോ റൺസ് മത്സരത്തിൽ നിർണായകമായി.

അഞ്ച് റൺസായിരുന്നു നൽകേണ്ടിയിരുന്നതെന്ന് മുൻ അംപയർ സൈമൺ ടോഫൽ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. ഗ്രൗണ്ട് അംപയർ കുമാർ ധർമസേനയും പിന്നീട് അബദ്ധം അംഗീകരിച്ചിരുന്നു. ഓവർത്രോയിലൂടെ അനുവദിക്കാവുന്ന റൺസിനെ കുറിച്ച് ആശയക്കുഴപ്പം ഒഴിവാക്കാനാണ് എം.സി.സി നിയമം പുന:പരിശോധിക്കുന്നത്.

Tags:    
News Summary - World Cup Final Overthrow Involving Ben Stokes, Martin Guptill To Be Reviewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT