പ്യോങ്യാങ്: അവസാന അങ്കത്തിലും പോരാട്ട വീര്യം കാഴ്ചവെച്ച് ഇന്ത്യയുടെ ശൈത്യകാല ഒളിമ്പിക്സ് പ്രതിനിധി ശിവ കേശവൻ പടിയിറങ്ങി. ഞായറാഴ്ച നടന്ന ലൂജിെൻറ മൂന്നാം ഹീറ്റ്സും പൂർത്തിയായപ്പോൾ 34ാമത് ഫിനിഷ് ചെയ്താണ് ഇൗ പാതിമലയാളി ശൈത്യകാല ഒളിമ്പിക്സിനോട് വിടപറഞ്ഞത്. തുടർച്ചയായ ആറാം ഒളിമ്പിക്സിലും പെങ്കടുത്ത 36കാരനെ യാത്രയാക്കാൻ ദക്ഷിണ കൊറിയയിലെ പ്യോങ്യാങ്ങിൽ നിരവധി ഇന്ത്യക്കാർ എത്തിയിരുന്നു.
തലശ്ശേരി സ്വദേശിയായിരുന്ന സുധാകരൻ കേശവെൻറയും ഇറ്റാലിയൻ സ്വദേശി റോസലീന ലൂസിയോളിയുടെയും മകനായ ശിവ കേശവൻ 1998ലാണ് ലൂജ് ട്രാക്കിൽ തെന്നിനീങ്ങിത്തുടങ്ങിയത്. 2002, 2006, 2010, 2014 ഒളിമ്പിക്സുകളിലും മഞ്ഞുമലകൾ തേടി ശിവ എത്തി. 1998, 2002 ഒളിമ്പിക്സുകളിൽ ഇന്ത്യയിൽനിന്ന് ശിവ മാത്രമാണ് പെങ്കടുത്തത്. ദക്ഷിണ കൊറിയൻ ഒളിമ്പിക്സിൽ ശിവ കേശവനൊപ്പം ക്രോസ് കൺട്രി സ്കീയിങ് താരം ജഗദീഷ് സിങ് മാത്രമാണ് ഇന്ത്യൻ പ്രതിനിധിയായി പെങ്കടുക്കുന്നത്.
ശനിയാഴ്ച ആദ്യ രണ്ട് ഹീറ്റ്സുകൾ അവസാനിച്ചപ്പോൾ ഒാവറോളിൽ 34ാം സ്ഥാനത്തായിരുന്നു ശിവ. മൂന്നാം ഹീറ്റ്സിൽ 30ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ഒാവറോൾ പ്രകടനം 34 ആയി തുടരുകയായിരുന്നു. 48.900 സെക്കൻഡിലാണ് മൂന്നാം ഹീറ്റ്സ് പൂർത്തിയാക്കിയത്. ഒാവറോൾ പ്രകടനം 2.28.188 മിനിറ്റ്. മൂന്ന് റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തെത്തിയ ഫെലിക്സ് ലോചിനേക്കാൾ 5.329 സെക്കൻഡ് പിറകിലാണ് ശിവയുടെ ഫിനിഷിങ്. 2006ൽ ഇറ്റലിയിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ 25ാം സ്ഥാനത്തെത്തിയതാണ് ശിവയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.