Posted On
date_range Updated On
date_range പന്തു ചുരണ്ടൽ വിവാദം; ഡേവിഡ് വാർണർ അപ്പീൽ നൽകില്ല
മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട് ഒരു വർഷം വിലക്കു നേരിടുന്ന ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അപ്പീൽ നൽകില്ല.
മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും കാമറോൺ ബാൻക്രോഫ്റ്റും വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് വാർനറും ശിക്ഷ അനുഭവിക്കാൻ തയാറാണെന്ന് അറിയിച്ചത്. ഒരു വർഷം വിലക്കിനു പുറമെ ആജീവനാന്തം നായക, ഉപനായക പദവി വഹിക്കാനാവില്ലെന്നും ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചിരുന്നു.
‘‘ചെയ്തു പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനത്തിനെതിരെ അപ്പീലിന് പോവുന്നില്ല’’-വാർണർ അറിയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലാണ് മൂവരും ചേർന്ന് പന്തിൽ കൃത്രിമം കാണിച്ചത്. സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം വാർണറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.