അന്തരീക്ഷ മലിനീകരണത്തിൽ പൊറുതിമുട്ടി ലങ്ക

ന്യൂഡൽഹി: തലസ്​ഥാന നഗരിയിൽ തുടരുന്ന മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം രണ്ടാം ദിനത്തിന്​ പിന്നാലെ ലങ്കൻ താരങ്ങൾ വീണ്ടും മാസ്​കുകൾ അണിഞ്ഞു. 

രണ്ടാം ഇന്നിങ്​സിൽ ഫീൽഡിങ്ങിനിറങ്ങിയ ലങ്കൻ പടയിൽ നിന്നും സുരങ്ക ലക്​മൽ ​ഗ്രൗണ്ടിൽ ചർദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക്​ പോവുകയും ചെയ്​തു. 
ലങ്കക്ക്​ വേണ്ടി 164 റൺസെടുത്ത ദിനേഷ്​ ചണ്ഡിമൽ ബാറ്റ്​ ചെയ്യു​േമ്പാൾ മാസ്​ക്​ ധരിച്ചിരുന്നില്ലെങ്കിലും ഫീൽഡിങ്ങിന്​ മാസ്​കണിഞ്ഞാണ്​ എത്തിയത്​. വിക്കറ്റ്​ കീപ്പർ ഡിക്​വെല്ലയാണ്​ ഇത്​ വരെ മലിനീകരണം പ്രതിരോധിക്കാൻ മാസ്ക്​ ധരിക്കാത്ത ലങ്കൻ താരം.​

ഒന്നാം ഇന്നിങ്​സിൽ ശ്വാസോച്ഛാസത്തിന്​ തടസ്സമുണ്ടെന്ന്​ കാട്ടി ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതിനാൽ കളി പല തവണ തടസ്സപ്പെട്ടിരുന്നു. മൂന്നാം ദിനം ഇന്ത്യൻ താരങ്ങളും മാസ്​കുകൾ ധരിച്ചാണ്​ ഗ്രൗണ്ടിലെത്തിയത്​.
 
അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡൽഹിയിൽ കാലാവസ്​ഥ പരിഗണിച്ചായിരിക്കും ഭാവിയിൽ മാച്ചുകൾ സംഘടിപ്പിക്കുകയെന്ന്​ ബി.സി.സി.​െഎ പറഞ്ഞു.

നമ്മുടെ രാജ്യത്ത്​ നടക്കുന്ന ഒരു മാച്ചിൽ അന്തരീക്ഷ മലിനീകരണം മൂലം മാസ്​കുകൾ അണിഞ്ഞ്​ താരങ്ങൾ ഗ്രൗണ്ടി​ലെത്തേണ്ട അവസ്​ഥ ലജ്ജാവഹമാണെന്ന് ബംഗാൾ മുഖ്യമന്ത്രി​ മമതാ ബാനർജി പ്രതികരിച്ചു.

Tags:    
News Summary - Visitors Struggle With Pollution Again India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT