തമാശക്ക് ചെയ്തതായിരുന്നെന്ന് സെവാഗ്; കൗറിന് പിന്തുണയുമായി ഗംഭീർ

ന്യൂഡല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ വിമര്‍ശിച്ച് സഹതാരം ഗൗതം ഗംഭീര്‍. അച്ഛനെ നഷ്ടപ്പെട്ട മകള്‍ സമാധാനത്തിനുവേണ്ടി വാദിക്കുമ്പോള്‍ അവളെ പരിഹസിച്ചിട്ടല്ല രാജ്യസ്നേഹം കാണിക്കേണ്ടത്. പരിഹസിക്കുന്നത് നിന്ദ്യമാണെന്നും ഗംഭീര്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തു.

 

 


സെവാഗിന്‍െറ നിലപാടിനെതിരെ കഴിഞ്ഞദിവസങ്ങളില്‍ നിരവധിപേരാണ് രംഗത്തത്തെിയത്. ഗുര്‍മെഹറിന്‍െറ പോസ്റ്റിനെതിരെ ‘‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് ഞാനല്ല. എന്‍െറ ബാറ്റാണ്’’ എന്നു ട്വീറ്റ് ചെയ്തതാണ് വ്യാപക വിമര്‍ശനത്തിന് കാരണമായത്. ‘‘എന്‍െറ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’’ എന്നായിരുന്നു ഗുര്‍മെഹറിന്‍െറ പോസ്റ്റ്.

 


വിമര്‍ശനം രൂക്ഷമായതിനത്തെുടര്‍ന്ന് സെവാഗും ഒളിമ്പിക്സ് താരം യോഗേശ്വര്‍ ദത്തും വിശദീകരണവുമായി രംഗത്തുവന്നു. ‘‘ഗുര്‍മെഹറിന് അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. തമാശക്ക് ഒരു പോസ്റ്റ് ചെയ്തതാണ്. അഭിപ്രായം പ്രകടിപ്പിച്ചതിന് ഗുര്‍മെഹറിനുനേരെ ബലാത്സംഗ ഭീഷണി നേരിട്ടത് അംഗീകരിക്കാനാവില്ളെന്നും’’ സെവാഗ് ട്വീറ്റ് ചെയ്തു. ഗുര്‍മെഹറിന് എല്ലാ പിന്തുണയുണ്ടെന്നും എന്‍െറ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഒളിമ്പിക്സ് താരം യോഗേശ്വര്‍ ദത്തും വിശദീകരിച്ചു.

 

Tags:    
News Summary - Virender Sehwag, Slammed Over Tweet, Says 'It Wasn't Intended For Gurmehar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT