ഐ.സി.സി ടെസ്റ്റ് ടീമില്‍ കോഹ്‌ലിക്ക് ഇടം നല്‍കാത്തതെന്ത്..‍?

2016ലെ ഐ.സി.സി ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് ഇടമില്ലാത്തതിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും.  ഐ.സി.സി ടീം ആശ്ചര്യമുളവാക്കിയതായി മുന്‍ ആസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പ്രതികരിച്ചു. സ്റ്റീവന്‍ സ്മിത്തും വിരാട് കോഹ്ലിയും ഇല്ലാത്ത ടെസ്റ്റ് ടീമോയെന്നും ക്ലാര്‍ക്ക് ട്വിറ്ററില്‍ ചോദിച്ചു. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നുവെന്ന കാര്യത്തില്‍ പ്രസക്തിയില്ലെന്നും ക്ലാര്‍ക്ക് പ്രതികരിച്ചു. കോഹ്ലിക്ക് സ്ഥാനം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. വോട്ടിങ്ങ് നടന്ന സെപ്തംബറിന് ശേഷമായിരുന്നു കോഹ്ലിയുടെ മികച്ച പ്രകടനങ്ങളെന്നും അതിനാലാണിങ്ങനെ സംഭവിച്ചതെന്നും താക്കൂര്‍ പറഞ്ഞു. 

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും കോഹ്ലി ഇല്ലാത്തതിനെ ചോദ്യം ചെയ്തു. എട്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റ അലിസ്റ്റര്‍ കുക്കിനെ ഐ.സി.സി ടെസ്റ്റ് ടീമിന്റെ നായകനാക്കിയത് തമാശയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ഐ.സി.സിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. വിവിധ ടീമുകള്‍ക്കെതിരെ ഈ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് അശ്വിന് തുണയായത്.  കഴിഞ്ഞ കലണ്ടർ വർഷം കോഹ്ലി 1,200 റണ്‍സെടുത്തിരുന്നു.

Tags:    
News Summary - Virat Kohli’s exclusion from ICC Test Team of the Year has set guns blazing on Twitter!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.