പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട്; വെള്ളിയാഴ്​ച ഉച്ചക്ക് ലൈവായെത്തുമെന്ന് കോഹ്​ലി

എന്തായിരിക്കും കോഹ്​ലിയുടെ ‘ഉച്ചവെടി’?ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ്​ നായകൻ വിരാട്​കോഹ്​ലിയുടെ ട്വിറ്റർ പോസ്​റ്റാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. വെള്ളിയാഴ്​ച ഉച്ചക്ക്​ 1.30ന്​ ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലും ലൈവായെത്തുന്ന കോലിക്ക്​ ആരാധകരോട്​ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ടെന്നും അത്​ മിസ്​ ചെയ്യരുതെന്നുമാണ്​ വിഡിയോ പോസ്​റ്റ്​.

ഡെൽഹി ഡെയർ ഡെവിൾസിൽനിന്ന്​ മടുത്ത്​ ഗൗതംഗംഭീർ ക്യാപ്​റ്റൻ സ്​ഥാനമൊഴിഞ്ഞപോലെ പോയൻറ്​ നിലയിൽ അവസാന സ്​ഥാനത്തിനായി ഡൽഹിയോട്​ മത്സരിക്കുന്ന ബംഗളൂരുവി​​​​െൻറ ക്യാപ്​റ്റൻ തൊപ്പി കോഹ്​ലി ഉൗരിവെക്കുമോ എന്നാണ്​ ആരാധകരുടെ ചോദ്യം. 
Tags:    
News Summary - virat kohli- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.